BY AISWARYA
മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ഭാര്യ -ഭര്‍തൃ റോളിലാണ് നെടുമുടി വേണുവും കെപിഎസി ലളിതയും എത്തിയിട്ടുളളത്. സിനിമയ്ക്ക് പുറത്തും ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഭര്‍ത്താവ് ഭരതന്റെയും ഏറ്റവും അടുത്ത കൂട്ടുകാരനാണ് നെടുമുടി. ഇപ്പോഴിതാ പ്രിയ സുഹൃത്ത് വിടപറഞ്ഞതിലുളള വേദന പങ്കുവെക്കുകയാണ് കെപിഎസി ലളിത.
നെടുമുടി വേണുവിന്റെ വിയോഗം സഹിക്കാന്‍ കഴിയുന്നില്ലെന്നും താങ്ങും തണലുമായി നിന്ന സുഹൃത്തിനെയാണ് നഷ്ടമായതെന്ന് കെപിഎസി ലളിത പറയുന്നു.
കെപിഎസി ലളിതയുടെ വാക്കുകള്‍-
ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് സ്വകാര്യ ജീവിതത്തിലും തങ്ങള്‍ തമ്മില്‍ വലിയ അടുപ്പമുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം തനിക്ക് താങ്ങും തണലുമായി നിന്ന വ്യക്തിയായിരുന്നു വേണു. ഗോപി ചേട്ടന്‍, പത്മരാജന്‍, വേണു, പവിത്രന്‍, ഭര്‍ത്താവ് ഭരതന്‍ എല്ലാവും ഉറ്റ സുഹൃത്തുക്കളായിരുന്നു.രാത്രിയും പകലുമെല്ലാം ഒരുമിച്ച് കൂടി പാട്ടും ബഹളവുമായി ഒത്തുകൂടുമായിരുന്നു. വേണു പോയി എന്ന കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല. ഒന്ന് പോയി കാണാന്‍ പോലും സാധിക്കുന്നില്ല.
നെടുമുടി വേണു കെപിഎസി ലളിത കോംമ്പോയിലുളള ചിത്രങ്ങളാണ്- തേന്മാവിന്‍ കൊമ്പത്ത്,മണിച്ചിത്രത്താഴ്, സ്ഫടികം, ദശരഥം, മേഘം,തിളക്കം, ഭാഗ്യദേവത,പാളങ്ങള്‍ എന്നിവ.