പ്രശസ്ത നടൻ കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ അനുശോചിച്ച് സിനിമലോകം!

മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടം സംഭവിച്ച വാർത്ത കേട്ടാണ് മലയാളികൾ ഇന്ന് ഉണർന്നത്. അനുകരണങ്ങൾ ഒന്നും ഇല്ലാതെ തന്റെ സ്വത സിദ്ധമായ കഴിവുകൾ കൊണ്ട് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന കോട്ടയം പ്രദീപ് അന്തരിച്ചു. കോട്ടയം പ്രദീപിന് 61 വയസ്സായിരുന്നു വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ദേഹാസ്വാസ്ഥ്യം അുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിന് ഒപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രണ്ടു പതിറ്റാണ്ടായി ചലച്ചിത്രമേഖലയിൽ സജീവമായിരുന്ന കോട്ടയം പ്രദീപ് എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്.

ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് നടനായി മുൻനിരയിലേക്ക് എത്തി. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.


അകാലത്തിൽ പൊലിഞ്ഞ നടൻ കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, വിനീത് ശ്രീനിവാസൻ തുടങ്ങി സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന നിരവധി പേരാണ് പ്രിയ നടന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ചത്. ‘വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകൾ, ഒരുപാടു നല്ല ഓർമ്മകൾ… കൂടുതൽ എഴുതാനാവുന്നില്ല.. റസ്റ്റ് ഇൻ പീസ്, എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്.

 

Related posts