പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രം ഇനി നടക്കില്ല. കാരണം! കോട്ടയം നസിർ പറയുന്നു!

നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ട താരമാണ് കോട്ടയം നസിർ. മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ വലുതും ചെറുമായ വേഷങ്ങൾ ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ റോഷാക്കിൽ ഏറെ ശ്രദ്ധേയമായ വേഷമാണ് താരം അവതരിപ്പിച്ചത്.


ഇപ്പോഴിതാ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രം ഇനി നടക്കില്ലെന്ന് പറയുകയാണ് കോട്ടയം നസിർ . കൊവിഡിന്റെ സമയത്തായിരുന്നു പൃഥ്വിരാജിനോട് ചിത്രത്തിന്റെ കഥ പറഞ്ഞതെന്നും അദ്ദേഹം വലിയ എക്സൈറ്റ്മെന്റോടെയാണ് കഥ കേട്ടിരുന്നതെന്നും ഒരു എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ നസീർ പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് രാജു കഥ കേട്ടത്. വളരെ എക്സൈറ്റഡായിട്ട് ഇരുന്നാണ് കഥ കേട്ടത്. ഒരു മാസ് സ്റ്റോറിയായിരുന്നു. രാജുവിന് ചെയ്യാൻ പറ്റുന്ന 80 കാലഘട്ടത്തിലുള്ള ഒരു അച്ചായൻ കഥാപാത്രമായിരുന്നു അത്. ടെക്നിക്കൽ സൈഡൊക്കെ യൂസ് ചെയ്യാൻ പറ്റുന്നതായിരുന്നു.

ഞാൻ പെയിന്റിങ്ങൊക്കെ ചെയ്യുന്നതുകൊണ്ട് നല്ല വിഷ്വൽസ് വേണമെന്ന് ആഗ്രഹമുള്ളയാളാണ്. ഒരു ഡയറക്ടറെന്ന നിലയിൽ എന്റെ എന്തൊക്കെ കാലിബറാണ് അതിൽ യൂസ് ചെയ്യാൻ പറ്റുന്നത്, അതെല്ലാം അതിൽ വേണമെന്ന് ആഗ്രഹിക്കുന്ന രീതിയിൽ ഞാൻ ഉണ്ടാക്കിയെടുത്ത ഒരു സ്ക്രിപ്റ്റായിരുന്നു. അത് മഹത്തരമാണെന്നല്ല ഞാൻ പറയുന്നത്. രാജു അത് കേട്ടിട്ട് ഭയങ്കരമായി എൻജോയ് ചെയ്തു. അന്ന് ഞങ്ങൾ തമ്മിൽ ഒരു ഡിസ്കഷൻ തന്നെ കഴിഞ്ഞു. ഏത് ക്യാമറ, ആർട്ടിസ്റ്റുകൾ ഏതൊക്കെ എന്ന് ചർച്ച ചെയ്തു. ഇക്ക ധൃതി വെക്കരുത്, ഒന്ന് വെയ്റ്റ് ചെയ്യണമെന്ന് രാജു പറഞ്ഞു. കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞു. അത് കഴിഞ്ഞിട്ടാണ് കൊവിഡ് വരുന്നത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ ചാർട്ടും കാര്യങ്ങളുമൊക്കെ പൊളിഞ്ഞു. അതിനിടക്ക് കടുവ വന്നു. കടുവയിലും സമാനമായ അച്ചായൻ കഥാപാത്രമാണല്ലോ. തൽക്കാലത്തേക്ക് വേണ്ടെന്നുള്ള രീതിയിൽ അതങ്ങ് മാറ്റിവെച്ചു.

Related posts