കൈയ്യും കാലും എടുക്കുന്നതിലും എളുപ്പമല്ലേ അങ്ങ് തീര്‍ക്കുന്നത്; ആസിഫ് അലിയുടെ കൊത്ത് ടീസറെത്തി

BY AISWARYA

അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി. എം. ശശിധരനും ചേര്‍ന്ന് കൊത്ത് നിര്‍മിക്കുന്ന ‘കൊത്ത്’ സിനിമയുടെ ടീസര്‍ റിലീസായി. ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി സിബി മലയില്‍ ആണ് സംവിധാനം.രാഷ്ട്രീയകൊലപാതകത്തിന്റെ കഥ പറയുന്നതാണ് ടീസര്‍.

നിഖില വിമല്‍, റോഷന്‍ മാത്യു,സുരേഷ് കൃഷ്ണ,സുദേവ് നായര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ആറു തവണ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് കൊത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. സംഗീതം കൈലാസ് മേനോന്‍. വരികള്‍ ഹരിനാരായണന്‍, മനു മഞ്ജിത്ത്. ചിത്ര സംയോജനം റതിന്‍ രാധാകൃഷ്ണന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

Related posts