വിദേശത്തുള്ള നല്ല ജോലി രാജി വെച്ചതിന് തുടക്കത്തിൽ പ്രശ്നം ഉണ്ടായിരുന്നു! പ്രേക്ഷകരുടെ സ്വന്തം ഋഷി പറയുന്നു!

കൂടെവിടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട പരമ്പരയാണ്. പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളുടെ കഥയാണ് കൂടെവിടെ. നിലവിൽ ഏറ്റവുമധികം ആരാധകരുള്ള ഓൺസ്‌ക്രീൻ ജോഡി എന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോളിതാ കുടുംബവിശേഷങ്ങളുമായെത്തുകയാണ് ബിബിൻ.

വിദേശത്തുള്ള നല്ല ജോലി രാജി വെച്ചതിന് തുടക്കത്തിൽ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് ബിബിൻ ജോസ് പറയുന്നത്. വാക്കുകൾ, ആരോടും പറയാതെയായിരുന്നു ജോലി രാജി വെച്ചത്. വീട്ടിൽ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് രാജി വെച്ചതിന് ശേഷമാണ് എല്ലാവരോടും പറയുന്നത്. ആദ്യം നല്ല പ്രശ്നമായിരുന്നു. കുറെ വർഷം ഇത് തുടർന്നു. പിന്നീട് ഞാൻ മാറില്ലെന്ന് അവർക്ക് തന്നെ തോന്നി. ഇപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഇല്ല.

കുവൈത്തിലാണ് ഭാര്യ ജനിച്ചതും വളർന്നതും. ഇപ്പോൾ 12 വർഷമായി ന്യൂസിലൻഡിൽ വർക്ക് ചെയ്യുകയാണ്. ഞങ്ങൾ തമ്മിൽ പരസ്പരം ബഹുമാനിക്കുന്നവാരണ്. റൊമാന്റിക് സീൻ അഭിനയിക്കുമ്പോൾ ഭാര്യക്ക് ആദ്യമൊക്കെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. അപ്പോൾ സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഭാര്യമാർ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നു. അതൊക്കെ ആദ്യമാണ്. കാരണം അത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഇത്. അത് ഏതൊരു ഭാര്യയ്ക്കും തോന്നുന്ന കാര്യമാണ്. പിന്നീട് പുള്ളിക്കാരി ഓക്കെയായി. പിന്നെ സ്ഥിരമായി ഇരുന്ന് സീരിയൽ കാണുന്ന ആൾ അല്ല. പേഴ്സണൽ ലൈഫും കരിയറും രണ്ടായി കൊണ്ട് പോകുന്ന ആളാണ്. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഇല്ല

Related posts