ബിബിൻ ജോസുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടിയുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട സൂര്യ!

കൂടെവിടെ, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. അൻഷിത എന്ന നടിയാണ് ഈ പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിൽ സൂര്യ എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ എത്തുന്നത്. ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ താരത്തെയും പരമ്പരയേയും സ്വീകരിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷി എന്ന കഥാപാത്രത്തെ പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി നന്നായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്.

അൻഷിതയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. തൻറെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഇതുവഴി പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ ആയിരുന്നു ചാനൽ തുടങ്ങിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ അത് പോപ്പുലർ ആയി മാറുകയായിരുന്നു. ഇപ്പോൾ താരത്തിന്റെ യൂട്യൂബ് ചാനലിനു സിൽവർ ബട്ടൺ ലഭിച്ചിരിക്കുകയാണ്. എന്നാൽ ബിബിൻ ജോസും നിഷാ മാത്യു എന്ന നടിയും ചേർന്ന് താരത്തിന് ഒരു ഗംഭീര സർപ്രൈസ് നൽകുകയായിരുന്നു. ഇതിൻറെ വീഡിയോ ഇപ്പോൾ താരം യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിട്ടുണ്ട്. ഫുഡ് കഴിക്കാൻ എന്ന വ്യാജേന താരത്തെ ഒരു ഹോട്ടലിലേക്ക് വിളിച്ചു കൊണ്ടുപോയിട്ട് ആയിരുന്നു ഇവർ കേക്കും സിൽവർ ബട്ടനും ഒരുമിച്ചു നൽകിയത്. സർപ്രൈസ് കണ്ടപ്പോൾ താരത്തിന് കരച്ചിൽ അടക്കാനായില്ല. താരം പൊട്ടിക്കരയുകയായിരുന്നു.

നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ കരഞ്ഞുപോയി എന്നായിരുന്നു താരം പറഞ്ഞത്. താൻ ഒരു കുഴിമടിച്ചി ആണ് എന്നും തൻറെ ടീമാണ് ഇതൊക്കെ ചെയ്യിപ്പിച്ചത് എന്നും ആണ് താരം പറഞ്ഞത്. എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് എന്നും താരം പറയുന്നു. ബിബിൻ ജോസുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താരം ഉത്തരം നൽകിയത് ഇങ്ങനെ ആയിരുന്നു. നടിയുടെ പ്രണയം എങ്ങനെ പോകുന്നു? എന്നായിരുന്നു ഒരാൾ ചോദിച്ച ചോദ്യം. ഇതിനു പിന്നാലെ ആയിരുന്നു ബിബിൻ ജോസിന് ഒരു ഭാര്യയും കുട്ടിയും എല്ലാം ഉണ്ട് എന്ന സത്യം അൻഷിത വെളിപ്പെടുത്തുന്നത്. പലപ്പോഴും ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. ബിബിൻ ജോസ് പ്രണയിച്ച് വിവാഹം ചെയ്തത് ആയിരുന്നു. നാലോളം പ്രണയമുണ്ടായിരുന്നു എന്നും ബിൻ വെളിപ്പെടുത്തി. പ്രൊപ്പോസൽ സീൻ റീ ക്രിയേറ്റ് ചെയ്തു കൊണ്ടും, ധാരാളം കഥകൾ സംസാരിച്ചു കൊണ്ടും ആണ് ഇരുവരും വീഡിയോ മുന്നോട്ടുകൊണ്ടുപോകുന്നത്.

Related posts