എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്!സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ പ്രതികരിച്ചു കൊല്ലം സുധി.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കൊല്ലം സുധി. കോമഡി ഷോകളിലൂടെയും മറ്റു ചാനൽ ഷോകളിലൂടെയും നിരവധി ആരാധകരാണ് സുധിക്ക് ഉള്ളത്. മിനി സ്‌ക്രീനിലെന്ന പോലെ ബിഗ് സ്ക്രീനിലും സുധി ഒരുപാട് നല്ല ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചട്ടുണ്ട്. ഇപ്പോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ താരം സജീവസാന്നിധ്യമാണ്. ഈ പരിപാടിയിൽ താരങ്ങൾ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും തുറന്ന് പറയാറുണ്ട്. ലോക് ഡൗൺ കാലത്തെ കഷ്ടതയെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സുധിയും ഭാര്യയും കുറെ ആളുകളുടെ പക്കൽ നിന്നും കടം വാങ്ങിയതായും, പറഞ്ഞ സമയത്ത് കൊടുത്തില്ല എന്നുമുള്ള ആരോപണം സുധിയ്ക്കെതിരെ ഉയർന്നിരുന്നു. ഇതിനു മറുപടി നൽകുകയാണ് താരം.

ടമാാാർ പഠാാാാറിൽ ജാക്ക് സ്പാരോ ആയി വേഷമിട്ട് കൊല്ലം സുധി

നിങ്ങൾക്ക് എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു. എന്റെ പേര് കൊല്ലം സുധി. മിമിക്രി ആർട്ടിസ്റ്റാണ്, ലോക്ക് ഡൗൺ സമയത്ത് എന്റെ വീട്ടിലെ, എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ ഞാൻ സ്റ്റാർ മാജിക്ക് എപ്പിസോഡിലൂടെ പറഞ്ഞിരുന്നു. കടമായിട്ടും അല്ലാതെയും ആണ് ആളുകൾ എന്നെ സഹായിച്ചിരുന്നത്. ഇനിയിപ്പോൾ വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ എനിക്ക് ഇതെല്ലാം തിരിച്ചു കൊടുക്കാൻ കഴിയൂ. എനിക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഏകദേശം അൻപതിനായിരത്തിനു മുകളിൽ അംഗങ്ങളും അതിൽ ഉണ്ടായിരുന്നു. അതിന്റെ അഡ്മിൻസ് അജീഷ്, രമ്യ യാദവ് തുടങ്ങിയ ആളുകൾ ആയിരുന്നു. ഇവർ തമ്മിൽ പരസ്പരം പല തരത്തിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അതോടെ ഞാൻ ആ ഗ്രൂപ്പിൽ നിന്നും പിന്മാറി. പിന്മാറി കഴിഞ്ഞപ്പോഴേക്കും സ്വാഭാവികമായി അവർക്ക് എന്നോട് ദേഷ്യം ഉണ്ടാകും.

തകർത്തു...!! കിടിലൻ സ്‌കിറ്റുമായി കൊല്ലം സുധിയും സംഘവും | CSN 3 | Viral  Cuts | Flowers - YouTube

ആ സംഭവത്തിനു ശേഷം എന്നെ ഇപ്പോൾ കുടുംബപരമായും, പേഴ്സണൽ ആയും നല്ലതുപോലെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം പറഞ്ഞുണ്ടാക്കുകയാണ്. എന്നെ എത്രത്തോളം തരം താഴ്ത്താമോ അത്രത്തോളം തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ പല പോസ്റ്റുകളും വീഡിയോയും ഫേസ്ബുക്കിൽ നിറയുന്നുണ്ട്.എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാൻ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കലാകാരൻ അല്ലെ. നല്ല മനസ്സ് ഉള്ളവർ ഉണ്ടെങ്കിൽ എന്നെ പിന്തുണക്കുക. ഈ വീഡിയോ ഞാൻ നിങ്ങൾക്ക് സമർപ്പിക്കുകയാണ്. ഇനിയും ഉപദ്രവിക്കാതെ ഇരിക്കുക. ഞാൻ നിങ്ങൾക്ക് സന്തോഷം തരും,എന്നും. എന്നാണ് താരം പങ്കുവച്ച വിഡിയോയിൽ പറയുന്നത്.

Related posts