അവള് ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും എന്നൊക്കെയാണ് ആളുകള്‍ പറഞ്ഞു! കൊല്ലം സുധിയുടെ ഭാര്യയുടെ വാക്കുകൾ കേട്ടോ!

കോമഡി സ്‌കിറ്റുകളിലൂടെയും മറ്റും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് കൊല്ലം സുധി. പല ചിത്രങ്ങളിലും കോമഡി കഥാപാത്രങ്ങളെ സുധി അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ചാനൽ പരിപാടിയിലും സുധി സ്ഥിരം സാന്നിധ്യമായിരുന്നു. കൊല്ലം സുധി എന്ന ആ അതുല്യ കലാകാരന്റെ വിയോഗം കേരളം ഞെട്ടലോടെയാണ് കേട്ടത്. സുധി സഞ്ചരിച്ച കാർ എതിർ ദിശയിൽ നിന്നും വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. സുധിയുടെ മരണശേഷം അദേഹത്തിന്റെ ഓർമ്മകളിലാണ് ഭാര്യ രേണുവും രണ്ടു മക്കളും ഇപ്പോൾ ജീവിക്കുന്നത്. സുധിക്കൊപ്പമുള്ള പഴയ സന്തോഷനിമിഷങ്ങളെല്ലാം രേണുവും മൂത്തമകൻ കിച്ചുവും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിനിടെ സുധിയുടെ വീട് എന്ന സ്വപ്നവും യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സുധി മരിച്ച ദിവസവും ശേഷവും താന്‍ നേരിട്ട പ്രതിസന്ധികളെയും കേട്ട പഴികളെയും കുറിച്ച് പറയുകയാണ് രേണു. തന്റെ മനസിന്റെ ആശ്വാസത്തിന് റീല്‍സ് ഇട്ടപ്പോള്‍ , അവള് ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും എന്നൊക്കെയാണ് ആളുകള്‍ പറഞ്ഞതെന്ന് രേണു പറയുന്നു. രേണു സുധിയുടെ വാക്കുകള്‍ ഇങ്ങനെ, ഞങ്ങള്‍ക്ക് നല്ല കാലം വന്ന് തുടങ്ങുക ആയിരുന്നു. അപ്പോഴേക്കും വിധി സുധിച്ചേട്ടനെ തട്ടിയെടുത്തു. വിധി ക്രൂരനാണെന്ന് പറയുന്നത് സത്യമാണ്. എനിക്ക് എല്ലാം സുധി ചേട്ടന്‍ ആയിരുന്നു. പക്ഷേ ആ വിധി സുധിച്ചേട്ടനെ തട്ടിപ്പറിച്ചോണ്ട് പോയി. സംഭവം അറിഞ്ഞപ്പോള്‍ എന്റെ തലയില്‍ എന്തോ മിന്നല്‍ പോകുമ്പോലെ ആണ് തോന്നിയത്. സുധിച്ചേട്ടനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാണണ്ടാന്ന് പറഞ്ഞ് ഞാന്‍ ഓടി. അപ്പോഴും ആള്‍ക്കാര്‍ പറഞ്ഞത് കണ്ടില്ലേ, അവള്‍ക്ക് സുധിയെ കാണണ്ടെന്ന്. അവള് എന്തൊരു സാധനമാണ്’, എന്നാണ്.

ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ എനിക്കൊപ്പം തലേദിവസം വരെ കിടന്നുറങ്ങിയ സുധിച്ചേട്ടന്‍ ആണ് പിറ്റേന്ന് ജീവനില്ലാത്ത ശരീരവുമായി വന്നത്. അതെനിക്ക് കാണാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് ഞാന്‍ ഓടിപ്പോയത്. ഒടുവില്‍ ഏട്ടനെ ഞാന്‍ കണ്ടു. എന്നിട്ടും ഞാന്‍ വീണില്ല. എനിക്ക് എന്തോ ഒരു ധൈര്യം, മുന്നോട്ട് ജീവിക്കണമെന്ന ധൈര്യം വന്നു. സുധിച്ചേട്ടന്റെ ആ?ഗ്രഹങ്ങളെല്ലാം എന്നിലും മക്കളിലൂടെയും നിവര്‍ത്തിയാകണം. എന്റെ മനസിന്റെ ആശ്വാസത്തിന് ഞാന്‍ ഒരു റീല്‍സ് ഇടുമ്പോള്‍, അവള് ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും എന്നൊക്കെ ആളുകള്‍ പറഞ്ഞു. ആദ്യമൊക്കെ വിഷമം വന്നു. പറയുന്നവര്‍ പറഞ്ഞോണ്ട് ഇരിക്കത്തെ ഉള്ളൂ. ആരുടെയും വായ മൂടി കെട്ടാന്‍ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു. എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ മുന്നോട്ട് തന്നെ ജീവിക്കും. ആ ചിന്ത മാത്രമെ ഉള്ളൂ. സുധിച്ചേട്ടന്‍ എപ്പോഴും എന്റെ ഉള്ളില്‍ തന്നെ ഉണ്ട്. ഒപ്പം തന്നെ ഉണ്ട്. ഈ സമൂഹത്തിന് മുന്നില്‍ ജീവിച്ച് കാണിച്ച് കൊടുക്കണം എന്നും രേണു പറയുന്നു.

Related posts