തെന്നിന്ത്യയിൽ തരംഗമായ ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. തമിഴിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദുല്‍ഖര്‍ സല്‍മാനെയും ഋതു വര്‍മയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രം റിലീസ് ആയ സമയം നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ചു എത്തിയിരുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രം കണ്ട് സൂപ്പർ സ്റ്റാർ രജനികാന്ത്
ചിത്രത്തിന്റെ സംവിധായകൻ സംവിധായകനെ പ്രശംസിച്ച വാര്‍ത്ത മുൻപ് പുറത്ത് വന്നിരുന്നു. സംവിധായകനുമായുള്ള രജനികാന്തിന്റെ ഫോണ്‍ കോളിന്റെ ഓഡിയോ ലീക്കാകുകയും ചെയ്തിരുന്നു. അതില്‍ സംവിധാകനെ പ്രശംസിച്ചതിനൊപ്പം, രജനികാന്ത് തനിയ്ക്ക് പറ്റിയ തിരക്കഥ ഉണ്ടെങ്കില്‍ വിളിക്കണേ എന്ന് ആവശ്യപ്പെടുന്നതും കേള്‍ക്കാം.
എന്നാല്‍ ആ പ്രചരിയ്ക്കുന്ന വാര്‍ത്തകളിലൊന്നും യാതൊരു സത്യവും ഇല്ല എന്ന് പറഞ്ഞ് സംവിധായകന്‍ രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍ . ട്വിറ്ററിലൂടെയാണ് ദേസിംഗ് പെരിയസാമി വാര്‍ത്ത നിഷേധിച്ചത്. എന്റെ അടുത്ത ചിത്രത്തെ കുറിച്ച് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവും ഇല്ല. വൈകാതെ അടുത്ത ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തു വിടും. നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. സുരക്ഷിതരായി ഇരിക്കുക. ശ്രദ്ധിയ്ക്കുക എന്നാണ് ദേസിംഗിന്റെ ട്വിറ്റര്‍ പോസ്റ്റിൽ പറയുന്നത്.
ലോക്ക്ഡൗണിന് തൊട്ടു മുന്‍പ്, 2020 ഫെബ്രുവരിയിലാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രം റിലീസായത്. ദുല്‍ഖര്‍ സല്‍മാനും ഋതു വര്‍മയെയും കൂടാതെ പ്രകാശ്, നിരഞ്ജനി അഹത്യന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ മേനോനും റാമൊന്റിക് കോമഡി ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താലില്‍ അഭിനയിച്ചു. ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരവെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്.