BY AISWARYA
ബോളിവുഡിലെ സുന്ദരി കങ്കണ റാവത്തിന് പദ്മശ്രീ പുരസ്‌കാരം.രാഷ്ട്രപതി ഭവനില്‍ പത്മ പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബോളിവുഡ് താരം കങ്കണ റാവത്തിന് പത്മശ്രീ പുരസ്കാരം സമ്മാനിച്ചു.
കങ്കണയ്‌ക്കൊപ്പം കരണ്‍ ജോഹര്‍, ഏക്താ കപൂര്‍ എന്നിവരെ പെര്‍ഫോമിംഗ് ആര്‍ട്‌സ് മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു ആദരിച്ചു.എന്നാൽ കങ്കണ ചടങ്ങില്‍ പങ്കെടുത്തെങ്കിലും കരണ്‍ ജോഹറും ഏകതയും പങ്കെടുത്തില്ല.
ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാണ് കങ്കണയ്ക്ക് അവാര്‍ഡ് ലഭിച്ചത്.