മലയാളത്തിന്റെ അഭിമാനമാണ് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്. തന്റെ ശബ്ദ മാധുര്യം കൊണ്ട് അദ്ദേഹം മലയാളത്തിന് മാത്രമല്ല ഇന്ത്യൻ ഗാന ശാഖയ്ക്ക് തന്നെ ഏറെപ്രിയപ്പെട്ട ഗന്ധർവ്വ ഗായകനായി. മലയാളക്കരയുടെ ദാസേട്ടന്റെ 82-ാം ജന്മദിനമാണ് ഇന്ന്. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമായ യേശുദാസിന്, പ്രിയപ്പെട്ടവരുടെ ദാസേട്ടന് ജന്മദിനാശംസകൾ നേരുകയാണ് കലാലോകം. താൻ ജീവിതത്തിൽ പാലിച്ച് പോരുന്ന തന്റെ നിഷ്ഠകൾ എന്തൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യേശുദാസ്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗാനഗന്ധർവൻ മനസ് തുറന്നത്. ഒരു കപ്പ് കോഫിയിലും എനർജി ബാറിലുമാണ് തന്റെ ഓരോ ദിനവും തുടങ്ങുന്നതെന്ന് യേശുദാസ് വ്യക്തമാക്കുന്നു.
ഉച്ചഭക്ഷണം ചോറും കറികളും തന്നെയാണ്. നേരത്തെ രാത്രികളിൽ റൊട്ടി കഴിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ പുസ്തകം വായിച്ചതിന് ശേഷം ആ ശീലം ഒഴിവാക്കി. ചായ കുടിക്കാറില്ല. കുട്ടിക്കാലത്ത് വളരെ ഇഷ്ടമുള്ള വിഭവമായിരുന്ന ചിക്കനും നിറുത്തി. മുട്ട കഴിക്കില്ല. എത്രയോ കാലമായി സസ്യാഹാരിയാണ്.
എന്റെ ശബ്ദം കത്തു സൂക്ഷിക്കേണ്ടത് എന്റെ തന്നെ കടമയാണ്. ഇന്നത്തെ നിങ്ങളുടെ മോശം ഭക്ഷണരീതിയാണ് നാളത്തെ നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുക. ശ്രദ്ധക്കുറവോ അവഗണനയോ കാരണം ഒരിക്കലും എന്റെ സംഗീതത്തെ മോശമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല