കിസ്സ് ഓഫ് ലവ് അഥവാ ചുംബനസമരം കേരളത്തിൽ നടന്ന ഒരു പ്രതീകാത്മക പ്രതിഷേധമായിരുന്നു. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചടങ്ങിൽ നിരവധി യുവതിയുവാക്കളാണ് പങ്കെടുത്തത്. അതിന്റെ നേതൃത്വത്തിൽ മുൻപന്തിയിൽ നിൽക്കുകയും സോഷ്യൽ മീഡിയയിൽ ചുംബനസമര നായിക എന്ന ലേബലിൽ അറിയപ്പെട്ട ആളാണ് രശ്മി ആർ നായർ.പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം രേഷ്മിയുടെയും ഭർത്താവ് രാഹുൽ പശുപാലന്റെയും പേരുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി.
2015-ൽ ചുംബനസമര നേതാക്കൾ എന്ന പ്രശസ്തിയിൽ നിൽക്കുന്ന സമയത്തായിരുന്നു ഇരുവരെയും ഓൺലൈൻ പെണ്‍വാണിഭക്കേസില്‍ പിടിയിലായത്. പിന്നീട് ജാമ്യം ലഭിച്ചിരുന്നു ഇരുവർക്കുംഅതിന് ശേഷവും സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായി തുടരുന്ന രശ്മി മോഡലിംഗ് രംഗത്ത് ചലനം സൃഷ്ടിക്കുകയും ചെയ്തു. രശ്മി ആർ നായർ എന്ന പേരിൽ സ്വന്തം വെബ്സൈറ്റ് ഉള്ള താരം അതിലൂടെ തന്റെ ചിത്രങ്ങൾ കാണാൻ സബ്സ്ക്രൈബിഷൻ ഓപ്ഷൻ ഉൾപ്പടെ വച്ചിട്ടുണ്ട്. പല ടൈപ്പ് മെമ്പർഷിപ്പ് ലെവെലൊക്കെ വെബ്‌സൈറ്റിൽ കാണാൻ സാധിക്കും.
ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തങ്ങളുടെ ജീവിതത്തിലെ ഒരു സന്തോഷം നിമിഷം പങ്കുവച്ചിരിക്കുകയാണ് രശ്മി ആർ നായർ. ‘ചെറിയ ഒരു സന്തോഷം.. പുതിയ ഒരാൾ വീട്ടിൽ വരുന്നു..’ എന്ന ക്യാപ്ഷനോടെ പുത്തൻ പുതിയ ആഡംബര ബി.എം.ഡബ്ല്യു കാർ സ്വന്തമാക്കിയ കാര്യം രശ്മി തന്റെ ഓൺലൈൻ ഫാന്സിനോട് പങ്കുവച്ചു.നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. ‘ഇന്ന് ചിലരൊക്കെ അസൂയ മൂത്തു കുരു പൊട്ടി മരിക്കും..’ എന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ കമന്റ് ഇട്ടിട്ടുണ്ട്. രശ്മി അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് ‘ഈ കമന്റ് ഇന്നത്തെ എന്റെ ദിവസത്തെ സന്തോഷവതിയാക്കി എന്ന് മറുപടിയും നൽകി.