ആ പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നിരവധി പ്രവാസികള്‍ ബന്ധപ്പെടുകയും തന്റെ പേരില്‍ കട തുടങ്ങാം എന്ന് പറഞ്ഞിരുന്നു. പക്ഷേ! കിഷോര്‍ പറയുന്നു!

കിഷോര്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനും അവതരകനുമൊക്കെയാണ്. നിരവധി കഥാപാത്രങ്ങളെ സിനിമയിലും സീരിയലുകളിലും അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം മറ്റ് പല മേഖലകളിലും തിളങ്ങി. ഒരു പാചക വിദഗ്ധൻ കൂടിയായ കിഷോർ പാചക പരിപാടിയുടെ അവതാരകനായും ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്ക്‌ വെക്കുന്ന പാചക കൂട്ടുകൾക്കും ആരാധകർ ഏറെയാണ്. നടൻ അവതാരകൻ എന്നതിലുപരി അധ്യാപകൻ, മോട്ടിവേഷന്‍ സ്പീക്കർ, എഴുത്തുകാരൻ, കർഷകൻ പാചക വിദഗ്ദ്ധൻ തുടങ്ങിയ മേഖലകളിലും മികവ് തെളിയിച്ച താരമാണ് കിഷോര്‍.

May be an image of one or more people, beard, people sitting and indoor

ഷാപ്പുകളില്‍ രുചി തേടി കിഷോര്‍ നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ക്ക് നിരവധി ആസ്വാദകര്‍ ഉണ്ടായിരുന്നു. കല തന്നിലേക്ക് വന്നത് ഒട്ടും യാദൃശ്ചികമല്ലെന്നാണ് കിഷോര്‍ പറയുന്നത്. വീട്ടില്‍ അച്ഛനും കലാപരമായ കഴിവുകള്‍ ഉണ്ടായിരുന്നുവെന്ന് ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ കാലം മുതലേ തന്നെ മിമിക്രിയും നാടകവുമൊക്കെയായി കിഷോര്‍ തന്റെ കാലാജീവിതം ആരംഭിച്ചിരുന്നു. നടന്‍ കൃഷ്ണന്‍കുട്ടി നായര്‍ വഴിയാണ് കിഷോര്‍ അഭിനയരംഗത്ത് എത്തുന്നത്. പ്രൊഫഷണല്‍ മിമിക്രി രംഗത്ത് സജീവമായ മാറിയ കിഷോര്‍ പിന്നീട് കലാഭവന്‍ റിയാസുമൊത്ത് ് ‘നര്‍മകല’ എന്ന പേരില്‍ ഒരു സമതി തുടങ്ങി. പിന്നീട് നിരവധി ടെലിവിഷന്‍ സീരിയലുകളും കിഷോറിനെ തേടിയെത്തി. ഇതിനിടെ കിഷോര്‍ അവതാരകനായും മാറി.

No photo description available.

ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന പരിപാടിയില്‍ അവതാരകനായി കിഷോര്‍ എത്തി. ഈ പരിപാടി വന്‍ വിജയമായി മാറി. ഓരോ ഷാപ്പിലും കയറിയിറങ്ങി നാടന്‍ രുചികള്‍ പരിചയപ്പെടുത്തിയ പരിപാടി കിഷോറിന്റെ കരിയറിലും വഴിത്തിരിവായി മാറി. ഇപ്പോള്‍ സ്വന്തമായി ഭക്ഷണശാല നടത്തുന്നുണ്ട് കിഷോര്‍. ഇത് മാത്രമല്ല പശു വളര്‍ത്തലും കൃഷിയുമുണ്ട്. ഷാപ്പിലെ കറിയും നാവിലെ രുചിയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നിരവധി പ്രവാസികള്‍ ബന്ധപ്പെടുകയും തന്റെ പേരില്‍ കട തുടങ്ങാം എന്നു പറയുകയും ചെയ്തിരുന്നു. അതേതുടര്‍ന്ന് ഗള്‍ഫിലും നാട്ടിലും അതിനുവേണ്ടി ചില സ്ഥലങ്ങള്‍ പോയി കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം അതൊന്നും നടന്നില്ല. അശ്വതിയാണ് കിഷോറിന്റെ ഭാര്യ. നഴ്സിംഗ് കോളേജില്‍ അസിസ്റ്റന്റെ പ്രൊഫസറാണ് അശ്വതി. ആദികേശവന്‍ ആണ് മകന്‍. പ്രണയിച്ചവരെയൊന്നും കല്യാണം കഴിക്കാന്‍ പറ്റിയില്ല. അത് ഒരു പരിധി വരെ നല്ലതെന്നാണ് തോന്നിയിട്ടുള്ളത് എന്നാണ് കിഷോര്‍ പറയുന്നത്. നഷ്ട പ്രണയത്തെക്കുറിച്ച് ആലോചിക്കുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാനാവില്ല എന്നൊരിക്കല്‍ പറയാം നേടാം വേദിയില്‍ വച്ച് കിഷോര്‍ പറഞ്ഞിട്ടുണ്ട്.

Related posts