മനുഷ്യന്‍ എന്നതിലെ നന്മകള്‍ ഇവരില്‍ ഒരുപാടുണ്ട്: തന്റെ പ്രിയസുഹൃത്തുക്കളെക്കുറിച്ച് കിഷോർ സത്യ!

കിഷോര്‍ സത്യ മലയാളികൾക്ക് പ്രിയങ്കരനായ മിനിസ്‌ക്രീന്‍ താരമാണ്. താരം ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിലിടം നേടിയിട്ടുണ്ട്. താരം സോഷ്യല്‍ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് നടന്‍ പങ്കുവെച്ച കുറിപ്പാണ്. കിഷോര്‍ സത്യ പങ്കുവെച്ചത് അടുത്ത സുഹൃത്തുക്കളായ അരുൺ, സാജന്‍ സൂര്യ, രാജേഷ് ഹെബ്ബാർ എന്നിവരോടൊപ്പമുള്ള ചിത്രമാണ്.

ഇന്നലെ എനിക്ക് ഷൂട്ട് ഇല്ലായിരുന്നു. ഒരു പ്രോഗ്രാമിന് വേണ്ടി സാജനും ഹെബ്ബാര്‍ജിയും കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് അരുണും വൈകിട്ട് എത്തി. അപ്പോള്‍ അരുണിന്റെ ഭവനം ഈ കൂടിച്ചേരലിനു ഇടമായി. സഹപ്രവര്‍ത്തകരില്‍ ഏറ്റവും ജെനുവിന്‍ ആയ മൂന്ന് കൂട്ടുകാര്‍ കൂടെയാണ് ഇവര്‍.

ഞങ്ങളുടെ ക്രിക്കറ്റ് ടീം അംഗങ്ങളായിരുന്നു ഇവര്‍ മൂവരും. സുഹൃത്തുക്കള്‍ ആയിരുന്നെങ്കില്‍ പോലും കൂടുതല്‍ അടുത്തറിയുന്നതും മനുഷ്യന്‍ എന്നതിലെ നന്മകള്‍ ഇവരില്‍ ഒരുപാടുണ്ട് എന്ന് തിരിച്ചറിഞ്ഞതും അങ്ങനെയാണ്. തൊഴിലിടങ്ങളില്‍ കാണുന്ന ഹായ്, ഹലോ ബന്ധമല്ല ഞങ്ങള്‍ക്കുള്ളത്. പകരം പല വിഷയങ്ങളും ചിന്തിക്കുവാനും ചര്‍ച്ച ചെയ്യാനും പറ്റുന്ന വിശാലമായ ഒരു സ്‌പേസ് ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. അതുകൊണ്ടുതന്നെ പരസ്പരം കാണലുകള്‍ അപൂര്‍വമായ ഈ കാലത്ത് ഇന്നലത്തെ ഈ കൂടിച്ചേരല്‍ ഏറെ ഹൃദ്യമായി എന്നാണ് കിഷോര്‍ സത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Related posts