കുട്ടികള്‍ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കുര്‍കുറെ കടയിൽ നിന്നും മേടിക്കുന്നതിന് പകരം സ്വന്തമായി വീട്ടില്‍ തയ്യാറാക്കാം.
1) അരിപ്പൊടി
2) കടലമാവ്
3) ഗോതമ്പ് പൊടി
4) ബേക്കിംഗ് സോഡാ
5) വെള്ളം
6) കോണ്‍ഫ്‌ളവര്‍
7) ഉപ്പ്
8) മുളകുപൊടി
9) ചാറ്റ് മസാല
10)ഗരം മസാല
11)പൊടിച്ച പഞ്ചസാര
12)ബട്ടര്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും കാല്‍ക്കപ്പ് ഗോതമ്പുപൊടിയും രണ്ടു സ്പൂണ്‍ കടലമാവും ബേക്കിംഗ് സോഡയും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി മാവു പരിവം ആക്കുക.
നന്നായി ഇളക്കി അല്‍പനേരം മാറ്റി വയ്ക്കുക.
ഇനി ഒരു പാന്‍ ചൂടാക്കുക. ചൂടായ പാനിലേക്ക് ഈ കലക്കി വച്ച് മാവൊഴിച്ച് ചെറിയ തീയില്‍ ഇട്ട് ഇളക്കി ഇളക്കി നന്നായി കുറുക്കിയെടുക്കുക.
അതിലേക്ക് ഒന്നര സ്പൂണ്‍ ബട്ടര്‍ ചേര്‍ക്കുക.ബട്ടര്‍ നന്നായി മിക്‌സ് ചെയ്ത് കട്ടിയാകുന്നത് വരെ ചെറിയ തീയില്‍ ഇട്ട് യോജിപ്പിക്കുക.
കട്ടി ആയതിനു ശേഷം ഓഫ് ചെയ്ത് 5 മിനിറ്റ് അടച്ചു മാറ്റിവയ്ക്കുക.
അതിലേക്ക് കോണ്‍ഫ്‌ലവര്‍ ചേര്‍ക്കുക നന്നായി കുഴച്ചു എടുക്കുക.
ഇനി ചെറു ഉരുളകളാക്കി വെച്ച് നീളത്തില്‍ പരത്തുക. ഇനി ചൂടായ എണ്ണയിലേക്ക് ഇത് ഇട്ട് നന്നായി വറുത്തെടുക്കുക.
ഒരു ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുമ്ബോള്‍ കോരി മാറ്റാവുന്നതാണ്.
കോരി മാറ്റിയതിനുശേഷം അതിലേക് അര സ്പൂണ്‍ മുളകുപൊടിയും അര ടീസ്പൂണ്‍ ഗരംമസാല അര ടീസ്പൂണ്‍ ചാട്ട് മസാല കാല്‍ ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് ഒരു സ്പൂണ്‍ പഞ്ചസാര പൊടിച്ചതും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
നമ്മുടെ സ്വാദിഷ്ടമായ കുര്‍കുറെ തയ്യാര്‍