സിദ്ധാർഥ് മൽഹോത്രയോടുള്ള പ്രണയം പറയാതെ പറഞ്ഞു കിയാരാ !

താരങ്ങള്‍ക്കിടയിലെ പ്രണയം ആരാധകർക്ക് ആവേശം നൽകുന്ന ഒരു ചർച്ചാവിഷയമാണ്. അവരിൽ നിന്നും അധികനാൾ പ്രണയകഥകൾ ഒളിച്ചുവെയ്ക്കാൻ താരങ്ങൾക്ക് സാധിക്കാറില്ല. യുവതാരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മിലുള്ള പ്രണയമാണ് ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ചാവിഷയം. ഷേര്‍ഷയുടെ സെറ്റില്‍ വച്ചാണ് ഇരുവരും അടുപ്പത്തിലാവുന്നത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും എവിടേയും പറഞ്ഞിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ കിയാര തന്റെ പ്രണയത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്.

Kiara Advani Addresses The Dating Rumours Between Her and Sidharth Malhotra;  Confirms She's Dating

അഭിമുഖത്തിലെ ചോദ്യം എപ്പോഴാണ് അവസാനമായൊരു ഡേറ്റിന് പോയത് എന്നതായിരുന്നു. ഈ വര്‍ഷം തന്നെയാണെന്നായിരുന്നു എന്നാണ് ഇതിന് കിയാര നല്‍കിയ മറുപടി. മാത്രമല്ല രണ്ട് മാസം മാത്രമേ ഈ വര്‍ഷം കഴിഞ്ഞിട്ടുള്ളൂ എന്നും നിങ്ങള്‍ തന്നെ അപ്പോള്‍ കണക്ക് കൂട്ടിക്കോളൂ എന്നുമായിരുന്നു കിയാരയുടെ മറുപടി. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇതോടെ കണക്ക് കൂട്ടല്‍ തുടങ്ങുകയായിരുന്നു. ഈയ്യടുത്ത് സിദ്ധാര്‍ത്ഥും കിയാരയും ഒരുമിച്ച് മാലിദ്വീപ് യാത്ര പോയിരുന്നു. കിയാര പറഞ്ഞ ഡേറ്റ് ഇതാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇത് നടന്നത് ജനുവരിയിലായിരുന്നു. മാത്രല്ല സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ കിയാര കാണുകയും ചെയ്തിരുന്നു. ആരാധകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ഇതുമതിയല്ലോ ഒരു തീരുമാനത്തിലെത്താൻ.

Kiara Advani finally accepts dating Sidharth Malhotra - IBTimes India

കൂടാതെ കിയാര തന്റെ കാമുകന്‍ വഞ്ചിച്ചാല്‍ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിനും മറുപടി നല്‍കി. അങ്ങനെ നടന്നാൽ പിന്നെ തിരികെ പോകില്ലെന്നും അവനെ ബ്ലോക്ക് ചെയ്യുമെന്നും താരം പറഞ്ഞു. ഒരുമിച്ചാണ് കിയാരയും സിദ്ധാര്‍ത്ഥും പലപ്പോഴും കാണപ്പെടാറുള്ളത്. ഇത്തരത്തിൽ ഒരുമിച്ചുള്ള യാത്രകളും ഡിന്നറുകളുമെല്ലാം ആരാധകർക്കിടയിൽ ചര്‍ച്ചയായി മാറിയിരുന്നു. കിയാര സിനിമാരംഗത്തേക്ക് അരങ്ങേറിയത് ഫഗ്ലി എന്ന ചിത്രത്തിലൂടെയാണ്. ശേഷം താരം ശ്രദ്ധ നേടുന്നത് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെയാണ്. താരം തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല കബീര്‍ സിങ്, ലസ്റ്റ് സ്‌റ്റോറീസ്, ലക്ഷ്മി, ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലൂം നായികയായിട്ടുണ്ട്. താരത്തിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ ഇന്ദു കി ജവാനി ആണ്. ഇനി കിയാരയുടേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍ ഷേര്‍ഷ, ബൂല്‍ ബുലയ്യ 2, ജുഗ് ജുഗ് ജിയോ എന്നിവയാണ്.

Related posts