റോക്കി ഭായ് സെപ്റ്റംബറിൽ എത്തുന്നൂ?

ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയ കന്നട ചിത്രമാണ് കെ ജി എഫ് ഒന്നാം ഭാഗം. ഇപ്പോൾ സിനിമാലോകം മുഴുവനും റോക്കി ഭായിയുടെടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കൊവിഡ് മൂന്നാം തരംഗമുണ്ടായില്ലെങ്കില്‍ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് സെപ്തംബര്‍ ഒമ്ബതിന് ഉണ്ടാകും എന്നാണ് സൂചന. കെജിഎഫ് ചാപ്റ്റര്‍ 2 തിയേറ്ററുകളിലെ റിലീസിന് ശേഷം ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതായും സൂചനയുണ്ട്.

Image

ആക്ഷനും മാസും കോര്‍ത്തിണക്കി ഒരുക്കുന്ന കെജിഎഫിനായി കേരളത്തിലും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. നേരത്തെ ജൂലൈ 16ന് തിയേറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സിനിമ പുറത്തിറക്കാനായില്ല. കേരളത്തില്‍ കെജിഎഫ് 2ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തില്‍ റോക്ക് സ്റ്റാര്‍ യഷ് ആണ് നായകന്‍. ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് രണ്ടാം പതിപ്പില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് ചാപ്റ്റര്‍ 2ല്‍ വിവരിക്കുന്നത്. കന്നഡയ്ക്കൊപ്പം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Related posts