കെ ജി എഫ് എന്ന ഇന്ത്യയുടെ സ്വർണ്ണഖനിയെ കുറിച്ച് കേൾക്കാത്തവർ അധികം ഉണ്ടാകില്ല. എന്നാൽ ഇന്ന് കെ ജി എഫ് എന്ന പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യക്കാരനിലേക്കും മറ്റൊരു പേര് കൂടി ഓടിയെത്തും, റോക്കി ഭായ്. ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചലനമുണ്ടാക്കിയ ചിത്രമാണ് യഷ് നായകനായ കെ.ജി.എഫ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ കെ.ജി.എഫ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് യഷിന്റെ താരമൂല്യം പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. കന്നഡയില്‍ നിന്നും ഇത്രയധികം സ്വീകാര്യത ലഭിച്ച വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണുള്ളത്.
കെ.ജി.എഫിന്റെ ഒന്നാം ഭാഗമിറങ്ങിയതുമുതല്‍ ആരാധകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലുള്ള കാത്തിരിപ്പിലായിരുന്നു. റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടലും, രമിക സെന്നും ഇനായത് ഖലീലും സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുമായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോഴിതാ, കെ.ജി.എഫ് പാര്‍ട്ട് 2ലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ പിറന്നാള്‍ ദിനത്തിലാണ് കെ.ജി.എഫിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. നായകന്‍ യഷിന് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് എത്തുന്നത്. യഷിന്റെ റോക്കി എന്ന കഥാപാത്രവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. 2018 ലായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
View this post on Instagram