തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം സൃഷ്‌ടിച്ച നടിയാണ് കീർത്തി സുരേഷ്. താരം നിർമാതാവ് സുരേഷിന്റെയും നടി മേനക സുരേഷിന്റെയും മകളാണ്. കീർത്തി അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത് മലയാളസിനിമയിലൂടെയാണ്. ശേഷം തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ താരം ഇപ്പോൾ തെലുങ്കിലൂടെ ദേശീയ പുരസ്കാരം നേടി നിൽക്കുകയാണ്. നടി വളരെ സെലക്ടീവ് ആയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. കീർത്തി സുരേഷ് ഒരു സമയം ഒരു സിനിമ മാത്രം എന്ന രീതിയിൽ മുന്നോട്ട് പോകുന്നത് കാരണം ചെയ്ത സിനിമകളുടെ എണ്ണം കുറവാണ്. അപ്പോഴാണ് നടിയെ കുറിച്ച് ചില ഗോസിപ്പുകൾ പ്രചരിക്കുന്നത്. കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുകയാണ് എന്നും അതുകൊണ്ടാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത് കുറയുന്നത് എന്നുമാണ് വാർത്തകൾ വന്നത്. കൂടാതെ കീർത്തിയുടെ വരൻ ചെന്നൈ ബേയ്സ്ഡ് ബിസിനസ്സുകാരനാണ് എന്നും വാർത്തകളിൽ പറയുന്നുണ്ടായിരുന്നു.
എന്നാൽ എങ്ങനെയാണ് ഇങ്ങനെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കാൻ കഴിയുന്നത് എന്നാണ് കീർത്തി സുരേഷ് ചോദിക്കുന്നത്. ഈ പ്രചരിക്കുന്ന വാർത്ത തീർത്തും വാസ്തവ വിരുദ്ധമാണെന്ന് കീർത്തി വ്യക്തമാക്കി. എന്റെ കല്യാണത്തെ സംബന്ധിച്ച ഇത്തരം ഗോസിപ്പുകൾ ആദ്യം തമാശയായിട്ടാണ് തോന്നിയത്. എവിടെ നിന്നാണ് ഇത്തരം ഗോസിപ്പുകൾ ആദ്യം പുറത്ത് വരുന്നത് എന്ന് ചിന്തിച്ച് ഞാൻ അത്ഭുതപ്പെട്ടു പോവാറുണ്ട് എന്ന് കീർത്തി പറയുന്നു.
ഞാൻ വിവാഹം ചെയ്യാൻ തീരുമാനിച്ചാൽ, അക്കാര്യം ആദ്യം പുറത്ത് വിടുന്നത് ഞാൻ തന്നെയായിരിക്കും. എന്റെ വിവാഹം ഒരിക്കലും സ്വകാര്യമായ കാര്യമായിരിക്കില്ല. ഇപ്പോൾ എനിക്ക് വിവാഹം ചെയ്യാനുള്ള ഒരു ആലോചനയും ഇല്ല. നിലവിൽ സിനിമയെ വളരെ ഗൗരവമായി കാണാനാണ് ഞാൻ തീരുമാനിച്ചിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കരിയറിലാണ് പൂർണ ശ്രദ്ധയും. ദയവു ചെയ്ത് എന്റെ കല്യാണം സംബന്ധിച്ച ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണം എന്ന് ഞാൻ അപേക്ഷിക്കുന്നു. അടുത്ത കാലത്ത് ഒന്നും ഞാൻ വിവാഹം ചെയ്യാൻ ആലോചിക്കുന്നില്ല എന്നും കീർത്തി സുരേഷ് വ്യക്തമാക്കി. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആയിട്ടുള്ള പ്രണയ ഗോസിപ്പുകളും വാസ്തവ വിരുദ്ധമാണെന്ന് നടി പറഞ്ഞു. സൗഹൃദത്തിനപ്പുറം അതിനെ മറ്റൊരു അർത്ഥത്തിലും വ്യാഖ്യാനിക്കരുത് എന്ന് കീർത്തി പറയുന്നു. നിലവിൽ സർകാറു വാരി പാത എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് കീർത്തി സുരേഷ്. മഹേഷ് ബാബു ആണ് ചിത്രത്തിലെ നായകൻ. അടുത്ത വർഷം സക്രാന്തിയ്ക്ക് ചിത്രം റിലീസ് ചെയ്യാനാണ് ടീം ആലോചിക്കുന്നത്.