തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കീർത്തി സുരേഷ്. അതുപോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. താരം സിനിമാരംഗത്ത് ബാലതാരമായാണ് തുടക്കം കുറിച്ചത്. കീര്‍ത്തി നായികയായെത്തിയത് ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ്. പ്രിയദര്‍ശനാണ് കീർത്തിയെ നായികയാക്കി അവതരിപ്പിച്ചത്. കീര്‍ത്തിയുടെ കരിയര്‍ മാറിമറിഞ്ഞത് മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെയാണ്. ഇതിനോടകം തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോൾ താരം തന്റെ ചേച്ചിക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ്. ചേച്ചിക്കൊപ്പം പ്രവർത്തിച്ചത് ഏറെ സ്‌പെഷലായിരുന്നുവെന്ന് കീര്‍ത്തി പറയുന്നു. രേവതിയും കീര്‍ത്തിക്കൊപ്പം ഒരുമിച്ച് ജോലി ചെയ്ത സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
രേവതി സുരേഷ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചത്. ഇതിനോടകം തന്നെ അനിയത്തിക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചുള്ള അനുഭവക്കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കീര്‍ത്തി ക്യാമറയ്ക്ക് മുന്നിൽ തിളങ്ങുമ്പോൾ രേവതി പിന്നണിയിലാണ് തിളങ്ങുന്നത്. നേരത്തെതന്നെ ചേച്ചി സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്നും ആ ചിത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും കീര്‍ത്തി പറഞ്ഞിട്ടുണ്ട്. കീര്‍ത്തിയും രേവതിയും ഒന്നിച്ച് പ്രവർത്തിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനുവേണ്ടിയാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയാണിത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍, അനി ശശി തുടങ്ങിയവരും ഈ ബ്രഹ്‌മാണ്ഡ ചരിത്ര സിനിമയിൽ അണിനിരക്കുന്നുണ്ട്. പ്രധാന വേഷത്തിലെത്തുന്നത് മോഹന്‍ലാലും മഞ്ജു വാര്യരുമാണ്.
ഈ ചിത്രം ഷെയര്‍ ചെയ്യാനായി ഞാന്‍ എത്രകാലമായി കാത്തിരിക്കുന്നെന്നോ, മരക്കാര്‍ ലൊക്കേഷനില്‍ നിന്നുള്ള കാന്‍ഡിഡ് ഫോട്ടോയാണിത്. നമ്മള്‍ ആദ്യമായൊരുമിച്ച ചിത്രം. ഇനിയും ഒരുപാട് സിനിമകള്‍ ഒരുമിച്ച് ചെയ്യാനാവട്ടെ, നിനക്കൊപ്പം ജോലി ചെയ്തതില്‍ സന്തോഷം. കിറ്റി നീ അഭിനയിക്കുന്നത് സന്തോഷത്തോടെ ഞാന്‍ നോക്കി നിന്നു. നിന്നില്‍ എനിക്ക് അഭിമാനമാണ് തോന്നിയത് എന്നാണ് രേവതി സുരേഷ് കുറിച്ചത്. രേവതിയുടെ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് കീര്‍ത്തി എത്തിയത്. എത്ര മനോഹരമാണ് ഈ ഫോട്ടോ. നിനക്കൊപ്പം ജോലി ചെയ്യാനായതില്‍ എനിക്കും വലിയ സന്തോഷം രേവൂ, ചിത്രീകരണത്തിനിടയില്‍ നിങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ കാര്യങ്ങള്‍ എന്തെളുപ്പം. ഇനിയും ധാരാളം സിനിമകള്‍ ഒരുമിച്ച് ചെയ്യാനാവട്ടെ എന്നായിരുന്നു കീര്‍ത്തിയുടെ മറുപടി പോസ്റ്റ്. ഈ പോസ്റ്റിന് ഇരുവരുടെയും അമ്മയും സിനിമാലോകത്തിന് സുപരിചിതയുമായ മേനക സുരേഷ് ഇട്ട കമെന്റ് രണ്ട് സുന്ദരിമാര്‍, എന്റെ അഭിമാനമാണ് നിങ്ങള്‍. ഒരുമിച്ച് നന്നായിരിക്കൂ എന്നായിരുന്നു.