ചില സമയത്ത് എനിക്ക് ഇന്‍സെക്യൂരിറ്റി നേരിടേണ്ടതായി വന്നിട്ടുണ്ട്! കീർത്തി സുരേഷ് പറഞ്ഞത് കേട്ടോ!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി എത്തി പിന്നീട് മുൻനിര നായികയായി തിളങ്ങുകയാണ് കീര്‍ത്തി ഇപ്പോൾ. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി താരം എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് താരം അന്യഭാഷകളില്‍ തിളങ്ങുകയായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലും നടി തിളങ്ങി കഴിഞ്ഞു. മലയാളികളുടെ പ്രിയ നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാരം അടക്കം നടി ചുരുങ്ങിയ അഭിനയ ജീവിതത്തിൽ നേടി കഴിഞ്ഞു. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിലും നടി മുൻപന്തിയിൽ തന്നെയാണ്. പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗ്ലാമർവേഷങ്ങൾ ഇതുവരെ കീർത്തി കൈകാര്യം ചെയ്തിട്ടില്ല.

ഇപ്പോളിതാ താരത്തിനുണ്ടായ അനുഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം. ചില സമയത്ത് തനിക്ക് ഇന്‍സെക്യൂരിറ്റി നേരിടേണ്ടതായി വന്നിട്ടുണ്ട്. മഹാനടിയ്ക്ക് ശേഷം സിനിമകള്‍ കുറഞ്ഞ സമയത്താണ് തനിക്കിത് നേരിടേണ്ടി വന്നത് കീർത്തി സുരേഷ് വ്യക്തമാക്കി.മഹാനടി എന്ന സിനിമയ്ക്ക് മികച്ച സ്വീകരണം ലഭിച്ചു. എന്നാല്‍ അതിന് ശേഷം ആറ് മാസം എനിക്ക് സിനിമകളൊന്നും വന്നില്ല. വരും എന്നാണ് കരുതിയത്. മഹാനടിക്ക് ശേഷം എനിക്ക് കൊമേഴ്ഷ്യല്‍ സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. പക്ഷെ എനിക്ക് വന്നത് മുഴുവന്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളായിരുന്നു കീർത്തി സുരേഷ് പറഞ്ഞു.

മൂന്ന് നാല് മാസം ഞാന്‍ ഓഫറുകളൊന്നും സ്വീകരിച്ചില്ല. ഒരു ഘട്ടത്തിനപ്പുറം എനിക്ക് സാമ്പത്തിക ഭദ്രതയും വേണമെന്നതിനാല്‍ എന്തെങ്കിലും ചെയ്യണമെന്ന് കരുതി. സാമ്പത്തിക സ്ഥിരതയില്ലാത്ത ആ സമയത്ത് എനിക്ക് ഇന്‍സെക്യൂരിറ്റികള്‍ ഉണ്ടായിരുന്നു. പക്ഷെ കുറച്ച് നാളുകള്‍ക്കുള്ളില്‍ അടുത്ത സിനിമ ലഭിച്ചു, കരിയറിലെ നല്ല വര്‍ഷമായിരുന്നു 2018. ഒരു സമയത്ത് അഞ്ചോ ആറോ സിനിമകള്‍ ചെയ്തു. നഷ്ടമായ അവസരങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കേണ്ടി വന്നില്ല – കീര്‍ത്തി സുരേഷ് പറയുന്നു

Related posts