തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി എത്തി പിന്നീട് മുൻനിര നായികയായി തിളങ്ങുകയാണ് കീര്‍ത്തി ഇപ്പോൾ. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി താരം എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് താരം അന്യഭാഷകളില്‍ തിളങ്ങുകയായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലും നടി തിളങ്ങി കഴിഞ്ഞു. മലയാളികളുടെ പ്രിയ നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാരം അടക്കം നടി ചുരുങ്ങിയ അഭിനയ ജീവിതത്തിൽ നേടി കഴിഞ്ഞു. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിലും നടി മുൻപന്തിയിൽ തന്നെയാണ്. പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗ്ലാമർവേഷങ്ങൾ ഇതുവരെ കീർത്തി കൈകാര്യം ചെയ്തിട്ടില്ല.
ഇപ്പോളിതാ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. നെഗറ്റീവ് എന്നത് ഇപ്പോൾ ഒരു പൊസിറ്റീവാണെന്നാണ് തന്റെ ചിത്രങ്ങൾ പങ്കുവച്ച് കീർത്തി കുറിച്ചത്. തനിക്ക് കൊവിഡ് ഭേദമായത് അറിയിച്ച് എല്ലാവരുടെയും പ്രാർഥനകൾക്കും സ്‍നേഹത്തിനും താരം നന്ദി പറഞ്ഞു.
ഗുഡ് ലക്ക് സഖിയാണ് കീർത്തി സുരേഷിന്റേതായി ഇനി പ്രദർശനത്തിനെത്താനുള്ളത്. മഹേഷ് ബാബു നായകനാകുന്ന സർകാരു വാരി പാട്ടയിലും കീർത്തി സുരേഷാണ് നായിക. സാനി കായിദം, ഭോലാ ശങ്കർ തുടങ്ങിയവയിലും കീർത്തി സുരേഷ് പ്രധാന കഥാപാത്രങ്ങളായുണ്ട്.
‘Negative’ can mean a positive thing these days. Grateful for all your love and prayers, hope you had a lovely Pongal and Sankaranthi! 🤗❤️ pic.twitter.com/Sop5wPfBA1
— Keerthy Suresh (@KeerthyOfficial) January 18, 2022