തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള നടിയാണ് കീര്‍ത്തി സുരേഷ്. താരം മരക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലാണ് എത്തിയിരുന്നത്. ചിത്രത്തിൽ കീർത്തി അവതരിപ്പിച്ചത് ആര്‍ച്ച എന്ന തമ്പുരാട്ടിയുടെ കഥാപാത്രത്തെയാണ്. സിനിമയില്‍ കീര്‍ത്തി അഭിനയിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.സംവിധായകന്‍ പ്രിയദര്‍ശന്‍ ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
കീര്‍ത്തി തന്നെ അതിശയിപ്പിച്ച അഭിനേത്രിയാണ് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ കീര്‍ത്തി തന്നെ വീണ വായിച്ച് അത്ഭുതപ്പെടുത്തി. അവള്‍ ഒരു വയലിനിസ്റ്റാണ്. പക്ഷേ പലര്‍ക്കും അത് അറിയില്ല. അവളുടെ ഉള്ളില്‍ സംഗീതം ഉണ്ട്.അതുകൊണ്ടാണ് ആര്‍ച്ചയുടെ വേഷം അനായാസമായി കൈകാര്യം ചെയ്തത്.
ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാള്‍ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. അവള്‍ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങള്‍ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്‌കരമാണ്. പക്ഷെ അവള്‍ക്ക് അത് സാധിച്ചു. താന്‍ അതുകണ്ട് അത്ഭുതപ്പെട്ടു എന്നാണ് പ്രിയദര്‍ശന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.