എന്റെ ജീവിതത്തില്‍ നീ വന്നതോടെ ആ പറഞ്ഞതിനോട് എനിക്ക് പൂര്‍ണ യോജിപ്പ് ആണ്! കീർത്തിയുടെ വാക്കുകൾ വൈറലാകുന്നു!

ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് കീർത്തി നായികയായി എത്തുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും വളരെ തിരക്കേറിയ നടിയായി കീര്‍ത്തി മാറി. ഇപ്പോള്‍ തന്റെ വളര്‍ത്തു നായയോടുള്ള സ്‌നേഹത്തെ കുറിച്ചും അതിനൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളെ കുറിച്ചും പറയുകയാണ് കീര്‍ത്തി. തന്റെ പ്രിയ വളര്‍ത്തുനായ നായിക്കിന്റെ മൂന്നാം ജന്മദിനം സന്തോഷം പങ്കുവെച്ചാണ് കീര്‍ത്തി രംഗത്തെത്തിയത്.

എന്റെ സന്തോഷവും സങ്കടവും ഉള്ള ദിവസങ്ങളിലെല്ലാം നീ കൂടെയുണ്ട് എന്നാണ് നായിക്കിന്റെ ചിത്രത്തോടൊപ്പം കീര്‍ത്തി കുറിച്ചിരിക്കുന്നത്. ‘എന്റെ കുഞ്ഞിന് മൂന്ന് വയസ്സായി. തന്നെക്കാള്‍ അധികം മറ്റൊന്നിനെ ഇഷ്ടപ്പെടുന്ന വര്‍ഗ്ഗമാണ് നായകള്‍ എന്ന് എല്ലാവരും പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ ജീവിതത്തില്‍ നീ വന്നതോടെ ആ പറഞ്ഞതിനോട് എനിക്ക് പൂര്‍ണ യോജിപ്പ് ആണ്. എനിക്ക് സങ്കല്‍പിക്കാന്‍ കഴിയാവുന്നതിലും അപ്പുറം സ്‌നേഹം നിന്റെ കുഞ്ഞു ഹൃദയത്തിലുണ്ട്. വളരെ ഊഷ്മളമാണത്. വരുന്നവരും കാണുന്നവരും എല്ലാം നിന്റെ ഭംഗിയില്‍ വീണു പോകുന്നു.നീ ജനിച്ചിട്ട് മൂന്ന് വര്‍ഷമായി എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ എന്നെ സംബന്ധിച്ച് നീ ഇപ്പോഴും എനിക്ക് ആദ്യമായി കണ്ട അതേ ചെറിയ നായിക്കുട്ടി തന്നെയാണ്. എല്ലായിപ്പോഴും അങ്ങനെ തന്നെയാണ്.

നല്ലതും ചീത്തയുമായ എന്റെ ദിവസങ്ങളിലെല്ലാം നീ എന്നില്‍ സന്തോഷം നിറയ്ക്കുന്നു. വാക്കുകള്‍ക്ക് അതീതമായ സ്‌നേഹം നീ എന്നോട് കാണിയ്ക്കുന്നത് അതിശയകരമാണ്. ഞാന്‍ നിന്നെ സ്‌നേഹിയ്ക്കുന്നു നായ്ക്ക്. ജന്മദിന ആശംസകള്‍. ട്രീറ്റുകളും ആലിംഗനവും കൊണ്ട് നിന്നെ ഞാന്‍ സന്തോഷിപ്പിയ്ക്കും എന്ന് ഉറപ്പ് നല്‍കുന്നു’ കീര്‍ത്തി കുറിച്ചു.

Related posts