ആദ്യ മൂന്ന് ചിത്രങ്ങളിൽ എനിക്ക് പ്രതിഫലം കിട്ടിയില്ല! മനസ്സ്‌ തുറന്ന് കീർത്തി!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി എത്തി പിന്നീട് മുൻനിര നായികയായി തിളങ്ങുകയാണ് കീര്‍ത്തി ഇപ്പോൾ. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി താരം എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് താരം അന്യഭാഷകളില്‍ തിളങ്ങുകയായിരുന്നു. ഇപ്പോള്‍ തനിക്ക് കിട്ടിയ ആദ്യ പ്രതിഫലത്തെ കുറിച്ച് പറയുകയാണ് നടി.

കീര്‍ത്തിക്ക് ആദ്യമായി പ്രതിഫലം ലഭിച്ചത് സിനിമയില്‍ നിന്നല്ല. ഫാഷന്‍ ഡിസൈനിംഗ് പഠിയ്ക്കുന്നതിനൊപ്പം നടി ഫാഷന്‍ ഷോയും ചെയ്യാറുണ്ടായിരുന്നു. അതിലൂടെയാണ് കീര്‍ത്തിയ്ക്ക് ആദ്യമായി പ്രതിഫലം ലഭിച്ചത്. 500 രൂപയാണ് ഫാഷന്‍ ഷോ ചെയ്തപ്പോള്‍ നടിക്ക് ആദ്യമായി ലഭിച്ച പ്രിഫലം. ഇത് കീര്‍ത്തി അച്ഛനെ ഏല്‍പ്പിക്കുകയും ചെയ്തു. ബാലതാരമായി എത്തിയ ചിത്രങ്ങള്‍ അമ്മ മേനക നിര്‍മ്മിച്ചതിനാല്‍ തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് കീര്‍ത്തി പറയുന്2013ല്‍ പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിന് ഒരു കവറില്‍ ഇട്ടാണ് പ്രതിഫലം നല്‍കിയത്. അത് എത്രയാണെന്ന് പോലും തുറന്ന് നോക്കാതെ അച്ഛനെ ഏല്‍പിക്കുകയായിരുന്നു എന്നും നടി പറയുന്നു.  മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. തെലുങ്ക് ചിത്രം ഗുഡ് ലക്ക് സഖിയും റിലീസിനൊരുങ്ങുകയാണ്. രജനികാന്തിനൊപ്പം അണ്ണാത്തെ എന്ന ചിത്രമാണ് കീര്‍ത്തിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Related posts