കീർത്തി ഗോപിനാഥ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സിനിമയിലും, സീരിയലിലും നിറഞ്ഞുനിൽക്കുന്ന സമയത്താണ് അഭിനയത്തിന് ബ്രേക്കിട്ട് താരം കുടുംബ ജീവിതത്തിലേക്ക് കടന്നത്. പ്രശസ്ത സിനിമ സീരിയൽ താരം രാഹുൽ മോഹൻ ആണ് താരത്തിനെ വിവാഹം ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റിലെ അമ്മ അറിയാതെ എന്ന സൂപ്പർ ഹിറ്റ് സീരിയലിലൂടെയാണ് താരം മടങ്ങിയെത്തിയത്.
ഇപ്പോളിതാ ഇരുവരും പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. വാക്കുകളിങ്ങനെ, പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. നീലവസന്തം സീരിയലിലൂടെയാണ് പരിചയപ്പെടുന്നതും സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കുന്നതും. ഞങ്ങളൊന്നിച്ചുള്ള കോമ്പിനേഷൻ സീൻ എടുത്ത് തുടങ്ങിയപ്പോഴാണ് സംസാരിച്ച് തുടങ്ങിയത്. കൊഡൈക്കനാലിൽ വെച്ചായിരുന്നു ചിത്രീകരണം. ലാഗ് അടിച്ചുള്ള വർത്തമാനമായിരുന്നു. എന്റെ തീരുമാനം തെറ്റിപ്പോയോ എന്നുവരെ ചിന്തിച്ചിരുന്നു. അതുകഴിഞ്ഞ് ഞങ്ങൾ വഴക്കടിച്ച് തുടങ്ങി. പിന്നെ നേരെ ഫാമിലി ലൈഫിലേക്ക്. ഇതിനിടയിൽ താൽപര്യമില്ലാഞ്ഞിട്ടാണോ എന്തോ റൊമാൻസിനൊന്നും വന്നില്ല. പുള്ളിക്ക് അന്നേ പ്രായത്തിൽ കവിഞ്ഞ മെച്യൂരിറ്റിയായിരുന്നു.
ജൂനിയർ മാൻഡ്രേക്കിലെ നായികയായിരുന്നു. അതിന് ശേഷം സിനിമ വേണ്ടെന്ന് വെച്ചതായിരുന്നു. കല്യാണത്തിന് മുൻപ് ചെയ്ത സിനിമകളായിരുന്നു എല്ലാം. കല്യാണം കഴിഞ്ഞതിന് ശേഷം സന്തോഷം തന്നെയായിരുന്നു. ഇടയ്‌ക്കൊരു സാമ്പത്തിക പ്രതിസന്ധിയൊക്കെ വന്നപ്പോൾ കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു കീർത്തി. സന്തുഷ്ടമാണ് ഇപ്പോഴത്തെ ജീവിതം