“വീണ്ടും സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു ചേച്ചി”,,,, കീർത്തി സുരേഷ്

BY AISWARYA

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ വീണ്ടും  എത്തുകയാണ് മീരാ ജാസ്മിൻ. ജയറാം നായകനായ മകൾ എന്ന ചിത്രം  അടുത്തിടെയാണ് പൂർത്തിയായത്.

ഇപ്പോഴിതാ, മീരയുടെ മടങ്ങിവരവിനെ സ്വാഗതം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി കീർത്തി സുരേഷ്. ഇൻസ്റ്റാഗ്രാമിൽ വീഡിയോ സ്റ്റോറി ആയാണ് താരത്തിന്റെ പോസ്റ്റ്. “മീര ജാസ്മിൻ, എന്നത്തേയും പോലെ അതിസുന്ദരിയായിരിക്കുന്നു, സിനിമയിലേക്ക് തിരികെ സ്വാഗതം ചേച്ചി, വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” എന്നാണ് കീർത്തി കുറിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് മീര നന്ദിയും അറിയിച്ചിട്ടുണ്ട്.

 

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള  വീഡിയോ മീര ജാസ്മിൻ പങ്കുവെച്ചത് ശ്രദ്ധനേടിയിരുന്നു. താരത്തിനൊപ്പം നടൻ ജയറാമും സംവിധായകൻ സത്യൻ അന്തിക്കാടും അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യനും വീഡിയോയിൽ ഉണ്ട്.

 

Related posts