മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വൈഷ്ണവി. കയ്യെത്തും ദൂരത്ത് എന്ന മിനിസ്ക്രീൻ പരമ്പരയിലെ കനകദുർഗ്ഗയായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഒരിടം നേടിയിരിക്കുകയാണ് താരമിപ്പോൾ.
നടൻ സായ് കുമാറിന്റെ മകൾ കൂടിയാണ് താരം. ഇപ്പോഴിതാ താരം പങ്കിട്ട ഒരു ചിത്രമാണ് വൈറലാകുന്നത്. അമ്മയോടൊപ്പം കുഞ്ഞ് ഞാൻ എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അഭിനയജീവിതത്തെ കുറിച്ചും താരം മനസ്സ് തുറക്കുന്നു. അമ്മ അഭിനേത്രിയും ഗായികയുമാണ്. സീരിയലിലെത്തിയപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല. താൽപര്യമുണ്ടോ എന്നു ചേദിച്ചാൽ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാൽ ഇല്ല എന്ന രീതിയാണ് അമ്മ എന്നാണ് താരം പറയുന്നത്.
അഭിനയത്തിലേക്കെത്തിയതിൽ അച്ഛനോടും മുത്തച്ഛനോടും കടപ്പെട്ടിരിക്കുന്നു. അരനാഴികനേരം എന്ന സിനിമയിൽ എന്റെ മുത്തച്ഛൻ 90 വയസ്സുള്ള കഥാപാത്രമായി അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. എന്റെ അച്ഛനും അദ്ദേഹത്തേക്കാൾ പ്രായമുള്ള നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ടെന്ന് വൈഷ്ണവി പറഞ്ഞിട്ടുണ്ട്.
കയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. കനക ദുർഗ എന്നാണ് വൈഷ്ണവിയുടെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങളുടെ ഒരു നിര തന്നെ സീരിയലിൽ ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായർ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്പ്യാർ, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളുടെ വേഷം ചെയ്യുന്നത്.