കാവ്യാമാധവന്റെ ലക്ഷ്യയിൽ തീപിടുത്തം! ലക്ഷങ്ങളുടെ നാശനഷ്ടം!

കാവ്യാ മാധവന്റെ ഉടമസ്ഥതയില്‍ ഉള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ തീപിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ലക്ഷ്യയിൽ തീ പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയ ശേഷമാണ് തീയണച്ചത്.

അപകടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടവും സംഭവിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബുട്ടീക്കില്‍ തീപിടിത്തമുണ്ടായത്. കടയിലുണ്ടായിരുന്ന തയ്യല്‍ മെഷീനുകളും തുണികളും കത്തി നശിച്ചു. പുറത്തേക്ക് പുക വമിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. മാളിന് അകത്തായതിനാല്‍ തീ മറ്റു കടകളിലേക്ക് പടരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കരുതലെടുത്തു.

അഞ്ചരയോടെയാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്. സ്ഥാപനം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. കാക്കനാട് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം രണ്ട് വര്‍ഷം മുമ്പാണ് ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Related posts