കാവ്യ മാധവന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. അഭിനയ രംഗത്ത് ദിലീപുമായുള്ള വിവാഹത്തിന് ശേഷം സജീവമല്ലെങ്കിലും നിരവധി ആരാധകരാണ് കാവ്യയുടെ വിശേഷങ്ങള്‍ക്ക് ഉള്ളത്. സോഷ്യല്‍ മീഡിയയിൽ കാവ്യയുടേതായി പുറത്തെത്തുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കാവ്യ ഇപ്പോള്‍ മൂന്നു വയസ്സുകാരിയുടെ അമ്മ കൂടിയാണ്. നേരത്തെ കാവ്യ തന്റെ ബിസിനസ് സംരംഭമായ ലക്ഷ്യയുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കാവ്യ മാധ്യമങ്ങളെ കണ്ടത് ലക്ഷ്യ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റ് ലോഞ്ചിന്റെ ഭാഗമായിട്ടാണ്. പ്രസ്മീറ്റിന് നാത്തൂന്‍ റിയക്കും ചേട്ടന്‍ മിഥുനും ഒപ്പമായിരുന്നു കാവ്യ എത്തിയത്. കാവ്യയുടെ അച്ഛന് ജോലി വസ്ത്ര വ്യാപാര രംഗത്തായിരുന്നു അതുകൊണ്ടുതന്നെ വ്യാപാരം കാവ്യയുടെ രക്തത്തില്‍ തന്നെ അലിഞ്ഞതാണ്. കാവ്യയുടെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി എന്റെ ഒരു കാര്യം പറയാന്‍ വേണ്ടി ഒരു പ്രസ് മീറ്റ് വയ്ക്കുന്നത്. പലപ്പോഴും പ്രസ് മീറ്റിന്റെ ഭാഗമായി ഇരുന്നിട്ടുണ്ട്. സിനിമ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന ദീര്‍ഘനാളത്തെ ചിന്തയാണ് ലക്ഷ്യ എന്ന ലക്ഷ്യത്തില്‍ എത്തിച്ചതും. അപ്പോള്‍ തന്റെ തീരുമാനത്തിന് ഒപ്പം ആയിരുന്നു കുടുംബം പ്രത്യേകിച്ചും ചേട്ടന്‍ മിഥുന്‍. ഒരു വര്‍ഷത്തോളം ഇതേ ആശയം മനസില്‍ കിടന്ന് ഏറ്റവും ഒടുവില്‍ തീരുമാനം എടുക്കുകയായിരുന്നു.- കാവ്യ പറയുന്നു.
സിനിമക്ക് ഒപ്പം എന്താ ചെയ്യുക, എന്നുള്ള ആലോചനക്ക് ഒടുവില്‍ ആണ് തീരുമാനം എടുക്കുന്നത്. ടെക്‌സ്‌റ്റൈല്‍സില്‍ ഒരു ബേസ് ഉണ്ടായിരുന്നു എങ്കിലും പൂര്‍ണ്ണമായും ഇറങ്ങാന്‍ ഉള്ള ഒരു തീരുമാനം ഉണ്ടായിരുന്നില്ല. എപ്പോഴും യാത്രയില്‍ ആയിരിക്കണം, ട്രെന്‍ഡിന്റെ പുറകെ പോകണം എന്നുള്ളത് ഒക്കെ ഒരു ബാധ്യത ആയി മാറുമോ എന്ന ടെന്‍ഷനും ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു. തന്റെ ചേട്ടന്‍ ഫാഷന്‍ ഡിസൈനറാണ്. ചേട്ടനാണ് ഒരു ഓണ്‍ലൈന്‍ സംരഭം തുടങ്ങിക്കൂടെ എന്ന ആശയം മുന്‍പോട്ട് വച്ചത്. ആദ്യകാലങ്ങളില്‍ തനിക്ക് ഒരു പേടി ഉണ്ടായിരുന്നു, എന്നാല്‍ പിന്നീട് വളരെ ഈസിയായി തോന്നി. തന്നെ അത് അട്രാക്റ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അത് തന്നെയാണ് നല്ല തീരുമാനം എന്ന് തോന്നി.