കാവ്യ മാധവൻ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ്. താരം വെള്ളിത്തിരയിലെത്തിയത് ബാലതാരമായാണെങ്കിലും പിന്നീടങ്ങോട്ട് സിനിമയിൽ കാവ്യ നായികയായി തിളങ്ങുകയായിരുന്നു. കാവ്യ തന്റെ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. സോഷ്യൽ മീഡിയയിൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും മറ്റ് വിശേഷങ്ങളും പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങളറിയാൻ കാതോർത്തിരിക്കുകയാണ് ആരാധകർ. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.
ഇപ്പോൾ കാവ്യയുടെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു ചേച്ചി എന്നോട് എപ്പോഴും ഒരു രാഹുലിന്റെ കാര്യം പറയുമായിരുന്നു. എന്നാൽ ആരാണ് ആ രാഹുൽ എന്ന് എനിക്ക് അന്നും ഇന്നും അറിയില്ല. ആ ചേച്ചി എപ്പോഴും രാഹുലിനെ കുറിച്ച് പറഞ്ഞു പറഞ്ഞ് എനിക്കും ആ വ്യക്തിയോട് ഒരു താൽപ്പര്യം ഉണ്ടായിരുന്നു, ഒരു കൗതുകം. ഞാൻ എവിടെ പോയാലും എന്ത് ചെയ്താലും ആ വ്യക്തി എന്നെ ഫോള്ളോ ചെയ്യുമായിരുന്നു. ഞാൻ ഇടുന്ന വസ്ത്രങ്ങളെ കുറിച്ചൊക്കെ അയാൾ ആ ചേച്ചിയോട് അഭിപ്രായം പറയാറൊക്കെ ഉണ്ടായിരുന്നു.
അങ്ങനെ ഒരു ദിവസം ആ ചേച്ചി വന്നു എന്നോട് പറഞ്ഞു രാഹുൽ മരിച്ചു എന്ന്. എനിക്ക് അത് കേട്ടപ്പോൾ എന്തോ പോലെ ആയിരുന്നു. കാരണം എനിക്ക് അയാളോട് പ്രണയം ഉണ്ടായിരുന്നു എന്നെങ്ങാനും മറ്റുള്ളവർക്ക് തോന്നിയാൽ ആകെ മോശം അല്ലെ എന്ന്. മോശം കുട്ടികൾ ഒക്കെയാണ് പ്രണയിക്കുന്നത് എന്നൊക്കെ ആയിരുന്നു അന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ എന്റെ സങ്കടം ഞാൻ ആരോടും പറഞ്ഞില്ല. എന്റെ കൂട്ടുകാരികളോട് പോലും പറയാതെ ആ സങ്കടം എന്റെ ഉള്ളി ഒതുക്കുകയായിരുന്നു. ആളെ ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്ന് കാവ്യ പറയുന്നു.