അതുകൊണ്ടാണ് കാവ്യ മാധവനെ മേക്കപ്പ് ചെയ്യാൻ തനിക്ക് കൂടുതൽ ഇഷ്ടം! മനസ്സ് തുറന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി!

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയ നായികയായി മാറിയതാരമാണ് കാവ്യ മാധവൻ. മലയാള തനിമയുള്ള മുഖവും സ്വാഭാവിക അഭിനയവും കൊണ്ട് ആദ്യ കാലംമുതൽ തന്നെ കാവ്യ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കമൽ സംവിധാനം നിർവഹിച്ച പൂക്കളം വരവായി എന്ന ചിത്രത്തിൽ ബാലതാരമായാണ് കാവ്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. നടിയുടെ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം വലിയ ചർച്ചയായിരുന്നു. ബിസിനസുകാരനായ നിശാൽ ചന്ദ്രയായിരുന്നു കാവ്യയെ ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരുവരും വേർ പിരിഞ്ഞു. തുടർന്ന് വർഷങ്ങൾക്ക് ശേഷമാണ് ദിലീപ് കാവ്യയുടെ ജീവിതത്തിലേക്ക് എത്തുന്നത്. കാവ്യയെ എപ്പോഴും അണിയിച്ചൊരുക്കുന്നത് മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഉണ്ണി പിഎസ്.

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ആർട്ടുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രൊഫഷനിൽ ഞാൻ എത്തിപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. ആ സമയത്ത് ഞാൻ ഡാൻസ് ചെയ്യുമായിരുന്നു. പരിപാടികൾക്ക് സ്വന്തമായാണ് മേക്കപ്പ് ചെയ്തിരുന്നത്. അങ്ങനെയാണ് ഞാൻ തുടങ്ങുന്നത്. പിന്നീട് ഒരു സുഹൃത്ത് വഴി സിനിമാ ഇൻഡസ്ട്രിയിലേക്ക് മറ്റൊരാളുടെ അസിസ്റ്റന്റായി എത്തുകയായിരുന്നു. എന്നാൽ ഈ പ്രൊഫഷൻ തെരഞ്ഞെടുക്കുമ്പോൾ എന്നെ ആരും പിന്തുണച്ചിരുന്നില്ല, കാരണം ഇതൊരു പ്രൊഫഷനാണെന്ന് ആർക്കും അറിവില്ലായിരുന്നു എന്നതാണ് സത്യം. ഞാൻ തുടങ്ങുന്ന സമയത്ത് സമൂഹത്തിൽ നിന്നും ഇത്രയും പിന്തുണ ഉണ്ടായിരുന്നില്ല. ഞാൻ സാധാരണ കുടുംബത്തിൽ നിന്നാണ് വരുന്നത്. അച്ഛൻ​ ഡ്രൈവറും അമ്മ തയ്യലുമാണ്. ഇപ്പോൾ ഞാൻ നിൽക്കുന്ന ഈ ഒരു സ്‌റ്റേജ് ഞാൻ അന്നൊന്നും സ്വപ്നം പോലും കണ്ടിരുന്നതല്ല. ഒരു വീട് വേണം എന്നതായിരുന്നു എന്റെ ആകെയുള്ള സ്വപ്നം. ഇന്റീരിയർ ഡിസൈനിങ് പഠിച്ചിട്ടുള്ളത് കൊണ്ട് അത് നല്ല രീതിയിൽ ഡിസൈൻ ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ആ സ്വപ്നം ഞാൻ എങ്ങനെ സാക്ഷാത്കരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.

കരിയറിന്റെ തുടക്കത്തിൽ ആണുങ്ങളാണോ മേക്കപ്പ് ചെയ്യുന്നത്, എന്ന ചോദ്യം ഒരുപാട് കേട്ടിരുന്നു. അത് സ്ത്രീകളുടെ മാത്രം പ്രൊഫഷനാണ് എന്ന് കരുതിയിരുന്ന കാലമായിരുന്നു. പാർലറിൽ പോയി മേക്കപ്പ് ചെയ്ത് വരുന്നതായിരുന്നു ആളുകൾക്ക് അറിയുന്ന രീതി. ആ ഒരു സമയത്തേക്ക് ആണ് ഞാൻ ഈ ഫീൽഡിലേക്ക് എത്തുന്നത്. മേക്കപ്പ് എന്നത് വലിയ പ്രൊഫെഷനാണ് എന്നാണ് ഞാൻ പറയുന്നത്, അവിടെ ജെൻഡർ വ്യത്യാസം ഇല്ല. നിങ്ങൾ ടാലന്റഡ് ആണെങ്കിൽ, ഇതിനോട് പാഷൻ ഉണ്ടെങ്കിൽ ഉറപ്പായും തിളങ്ങാൻ കഴിയുന്ന ഫീൽഡാണ് ഇതെന്നും ഉണ്ണി പറയുന്നു. കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ഉണ്ണി ഒരിക്കൽ പറയുകയുണ്ടായി. വിവാഹത്തിന് മുൻപേ ഞങ്ങൾ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാൻ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയർ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹം ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറഞ്ഞിരുന്നു.

Related posts