മനോഹരമായ ഓർമകൾ സമ്മാനിക്കുന്നതിനു നന്ദി! വൈറലായി കാവ്യയെ കുറിച്ചുള്ള കുറിപ്പ്!

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയ നായികയായി മാറിയതാരമാണ് കാവ്യ മാധവൻ. മലയാള തനിമയുള്ള മുഖവും സ്വാഭാവിക അഭിനയവും കൊണ്ട് ആദ്യ കാലംമുതൽ തന്നെ കാവ്യ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കമൽ സംവിധാനം നിർവഹിച്ച പൂക്കളം വരവായി എന്ന ചിത്രത്തിൽ ബാലതാരമായാണ് കാവ്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. നടിയുടെ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം വലിയ ചര്‍ച്ചയായിരുന്നു. ബിസിനസുകാരനായ നിശാല്‍ ചന്ദ്രയായിരുന്നു കാവ്യയെ ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഇരുവരും വേര്‍ പിരിഞ്ഞു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കാവ്യയുടെ ജീവിതത്തിലേക്ക് എത്തുന്നത്.

സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ. അതിനാൽ തന്നെ കാവ്യയുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളൂ. താരത്തിന്റെ മേക്കപ്പ് മാൻ ഉണ്ണി പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഉണ്ണിയ്‌ക്കൊപ്പം സന്തോഷത്തോടെ പുഞ്ചിരിച്ച് നിൽക്കുകയാണ് കാവ്യ. ചുവന്ന നിറത്തിലുള്ള സൽവാറാണ് താരം അണിഞ്ഞിരിക്കുന്നത്.

കാവ്യയ്‌ക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു. അവരുടെ ഓരോ ഫീച്ചറുകൾക്കു മനോഹരമാണ്. ഫ്രഷ് മുഖത്തിനൊപ്പം തുറന്നിട്ട മുടിയിഴകളും. ഈ ദിവസവും നിങ്ങൾ തന്നെയാകട്ടെ ലോകം കീഴടക്കുന്നത്. ഓരോ തവണയും മനോഹരമായ ഓർമകൾ സമ്മാനിക്കുന്നതിനു നന്ദി കാവ്യ, എന്നാണ് ഉണ്ണി കുറിച്ചത്..

Related posts