അവസരങ്ങള്‍ ഇല്ലാതാകുമ്പോള്‍ സിനിമ എന്നെ അവഗണിച്ചു എന്ന് പറയുന്ന വിലപിക്കലിനോട് എനിക്ക് യോജിപ്പില്ല! കവിയൂര്‍ പൊന്നമ്മ പറയുന്നു!

മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട അമ്മ കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് കവിയൂര്‍ പൊന്നമ്മ. 1962 ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയ്ക്ക് അമ്മയുടെ മുഖവും മനസ്സും നൽകിയത് താരമാണ്. ഇപ്പോഴിതാ സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമ്പോള്‍ സിനിമ തന്നെ അവഗണിക്കുന്നു എന്നുള്ള പരാമര്‍ശം പൊതുവേ നടീനടന്മാര്‍ മുന്നോട്ടു വയ്ക്കുന്ന ഒരു പരാതിയാണ്. എന്നാല്‍ അങ്ങനെയൊരു അവഗണനയെക്കുറിച്ച് താന്‍ ഒരിക്കലും പറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് തുറന്നു പറയുകയാണ് താരം.

Kaviyoor Ponnamma - Wikipedia

പ്രേം നസീര്‍ മുതല്‍ ഇപ്പോഴത്തെ യുവ തലമുറയില്‍പ്പെട്ട നായകന്മാരുടെ വരെ അമ്മ വേഷം ചെയ്തു കൊണ്ട് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കവിയൂര്‍ പൊന്നമ്മ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖ പരിപാടിയിലാണ് ‘മലയാള സിനിമ തന്നെ അവഗണിക്കുന്നുണ്ടോ?’ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത്.File:Kaviyoor Ponnamma 2007.jpg - Wikimedia Commons

സിനിമയില്‍ അവഗണന എന്ന ഒരു കാര്യം തന്നെയില്ല. ‘സിനിമ ഇല്ലാതായാല്‍ എന്നെ അവഗണിക്കുന്നു’ എന്ന വിലപിക്കല്‍ ശരിയല്ല. സിനിമ എന്നത് എല്ലാവര്‍ക്കും എപ്പോഴും ഉണ്ടാകുന്ന കാര്യമല്ല. സിനിമയില്‍ നിന്ന് പണം ലഭിക്കുമ്പോള്‍ അതിനനുസരിച്ച് പണം ചെലവാക്കിയാല്‍ നാളത്തേക്ക് ഉപകാരപ്പെടും. അവഗണന എന്നൊക്കെ പറയുന്നത് സ്വയമുള്ള തോന്നലാണ്. അങ്ങനെ അവഗണിക്കാനായി ഒരു ഗ്രൂപ്പ് ഒന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ. അതുകൊണ്ട് അവസരങ്ങള്‍ ഇല്ലാതാകുമ്പോള്‍ ‘മലയാള സിനിമ എന്നെ അവഗണിച്ചു’ എന്ന് പറയുന്ന വിലപിക്കലിനോട് എനിക്ക് യോജിപ്പില്ല’. കവിയൂര്‍ പൊന്നമ്മ പറയുന്നു.

Related posts