മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട അമ്മ കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് കവിയൂര്‍ പൊന്നമ്മ. 1962 ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയ്ക്ക് അമ്മയുടെ മുഖവും മനസ്സും നൽകിയത് താരമാണ്. മോഹൻലാലും മമ്മൂട്ടിയും അടക്കം നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ വേഷം ഇട്ടിട്ടുണ്ട്. സിനിമ ജീവിതം വിജയമായിരുന്നെങ്കിലും സ്വകാര്യ ജീവിതം അങ്ങനെ അല്ല എന്ന് പലപ്പോഴും കവിയൂർ പൊന്നമ്മ തുറന്ന് പറഞ്ഞിട്ടുണ്ട്. അമ്മ കഥാപാത്രങ്ങളിലൂടെയാണ് ഇപ്പോൾ സിനമയിൽ സജീവമായിരിക്കുന്നത്. അഭിനയിച്ച സിനിമകളിലധികവും മോഹൻലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഏറ്റവും കൂടുതൽ മോഹൻലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. സിനിമ കണ്ടിട്ട് പലരും മോഹൻലാൽ എന്റെ മകനാണ് എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ചില അമ്മമാരൊക്കെ വന്ന് മോനെ കൊണ്ടുവന്നില്ലേ…? മോന് സുഖമാണോ എന്നൊക്കെ ചോദിക്കും. അപ്പോൾ ഞാൻ ആലോചിക്കാറുണ്ട് എനിക്ക് മോനല്ലല്ലോ മോളാണല്ലോ…. എന്ന് അപ്പോഴേക്കും അവർ മോഹൻലാലിന്റെ പേര് പറയും.
ഇതുപോലെ തന്നെ മോഹൻലാലിനോടും നിരവധി പേർ അമ്മയെ കൊണ്ട് വന്നില്ലേ എന്ന് ചോദിക്കാറുണ്ട്. മോഹൻലാൽ എനിക്ക് മോനെപ്പോലെ തന്നെയാണ്. ഞാൻ പ്രസവിച്ചില്ലെങ്കിലും എന്റെ മകൻ തന്നെയാണ് ലാൽ. ഇപ്പോൾ കുറേ നാളായി ലാൽ വിളിച്ചിട്ട്. ഞാൻ ഇടയ്ക്ക് ലാലിന്റെ അമ്മയെ കാണാൻ പോകാറുണ്ട്. നടക്കാൻ വയ്യ പാവത്തിന്. കാണുമ്പോൾ തന്നെ ഭയങ്കര സ്‌നേഹമാണ്. എന്നും താരം പറയുന്നു.