കാവൽ തിയേറ്ററുകൾക്ക് കാവലാകും! ആരാധകരെ ആവേശത്തിലാഴ്ത്തി നിർമ്മാതാവ് ജോബി ജോർജിന്റെ വാക്കുകൾ!

മലയാളത്തിന്റെ ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി. മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരപദവി നേടുമ്പോൾ തൊട്ടു പിന്നിലായി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. കമ്മീഷ്ണർ, ലേലം, ഏകലവ്യൻ, പത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തന്റെ സൂപ്പർ താര പദവി കരസ്ഥമാക്കി. ഇന്നും മലയാള സിനിമയിലെ മികച്ച പോലീസ് വേഷങ്ങൾ സുരേഷ്‌ഗോപിയുടെ കഥാപാത്രങ്ങൾ തന്നെയാണ് എന്ന് പറയാം. എന്നാൽ പോലീസ് വേഷങ്ങൾക്ക് അപ്പുറ അബ്കാരിയും പ്ലാന്ററും കർഷകനുമൊക്കെയായി താരം എത്തിയപ്പോൾ മലയാളികൾ താരത്തെ കൈവിട്ടില്ല. സുരേഷ് ഗോപി എന്ന ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങൾ എത്രത്തോളമാണ് മലയാളികൾക്ക് ഇഷ്ടം. ഇപ്പോഴിതാ വീണ്ടും ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്റെ പുതുപുത്തൻ ചിത്രം കാവലുമായി എത്തുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

Kaaval - IMDb
ഇപ്പോഴിതാ കാവലിനെക്കുറിച്ച്‌ പറയുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. കാവല്‍ ഒടിടി റിലീസ് ചെയ്യില്ലെന്നും ചിത്രം തിയേറ്ററില്‍ കാണേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ദയവായി അഹങ്കാരി ആയി എന്നെ കരുതരുത്. നിങ്ങള്‍ ഉണ്ടേല്‍, അല്ലായെങ്കില്‍ നമ്മള്‍ ഉണ്ടേല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് കാവല്‍ ആയിരിക്കും. നമ്മുടെ കാവല്‍ ഞാന്‍ കണ്ടു. അടി, ഇടി, കരച്ചില്‍ ആകെ രോമാഞ്ചം. നമ്മള്‍ തിയറ്ററില്‍ മാത്രമേ ഇറക്കു എന്നാണ് നിർമ്മാതാവ് ജോബി പറയുന്നത്. നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷന്‍ ത്രില്ലറായ കാവലിന്റെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയായിരുന്നു. തമ്പാന്‍ എന്നാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Suresh Gopi starrer 'Kaval' resumes post-production work in Kerala?

Related posts