മലയാളത്തിൻറെ “പവർ ഹൗസ്” തിരികെ എത്തുന്നു!

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ്‌ കാവൽ. കസബയ്ക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കാവൽ. ഇപ്പോഴിതാ ആരാധകർക്കുള്ള വിഷു കൈനീട്ടമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുവാണ്‌. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. തീയേറ്ററുകളില്‍ തന്നെ കാവൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ജൂലയ് രണ്ടിന് സിനിമ തീയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് സുരേഷ് ഗോപിയും പറഞ്ഞത്.

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കും. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം സയാ ഡേവിഡ്, ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Kaaval: Suresh Gopi Shares MIND-BLOWING Teaser & It's The Best Birthday  Treat For His Fans!

2020 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച കാവല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു. നേരത്തെ സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിവസം കാവലിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

Related posts