സിനിമ താരങ്ങളെ പോലെ തന്നെ വെബ് സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങൾ ഒട്ടേറെയാണ്. അതുപോലെ മലയാളികളുടെ മനംകവര്‍ന്ന താരങ്ങളാണ് കരിക്ക് സീരീസിലെ ഓരോ കഥാപാത്രങ്ങളും. ലോലനും ജോർജും ഷിബുവും ശംഭുവുമൊക്കെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. താരങ്ങളുടെ യഥാർത്ഥ പേരുകളെക്കാൾ ഇവരുടെ സീരിസിലെ കഥാപാത്രങ്ങളുടെ പേരുകളിൽ ആണ് അറിയപ്പെടുന്നത്. സീരീസിലെ ലോലൻ എന്ന കഥാപാത്രം മലയാളികൾക്ക് ഏറെപ്രിയങ്കരനാണ്. തന്റെ മാനറിസങ്ങൾ കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും പ്രേക്ഷക പ്രീതിയിൽ സിനിമാ താരങ്ങളോളം ലോലനും ഫാൻസ് ഉണ്ട്. ലോലൻ എന്ന കഥാപാത്രം അവതരിപ്പിച്ചത് ശബരീഷ് ആണ്. കരിക്കിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും അതിന് മുന്‍പുള്ള കാലത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ലോലന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശബരീഷ്. ബി.ടെക്ക് പഠനം കഴിഞ്ഞ് വീട്ടിലെ ബാക്കിയുള്ളവരെപ്പോലെ താനും ഗള്‍ഫില്‍ പോവാന്‍ നിന്നതായിരുന്നുവെന്ന് ശബരീഷ് പറയുന്നു.
നേരത്തെ തന്നെ കലാ മേഖലയിലേക്ക് തിരിയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതിലേക്ക് തിരിഞ്ഞാല്‍ രക്ഷപ്പെടില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. അങ്ങനെ ഗള്‍ഫില്‍ പോവാന്‍ പ്ലാനിട്ടു. അപ്പോഴാണ് ബിനോയ് വഴി കരിക്കില്‍ വരുന്നത്. പിന്നെ ഇതിലങ്ങ് കൂടി,’ ശബരീഷ് പറയുന്നു. ചെറുപ്പത്തിലേ തന്നെയും ചേച്ചിയെയും അമ്മ പാട്ടു പഠിപ്പിക്കുന്നുണ്ടായിരുന്നുവെന്നും അഞ്ചാം ക്ലാസ് വരെ താനും പാട്ട് പഠിച്ചിട്ടുണ്ടായിരുന്നുവെന്നും ശബരീഷ് പറയുന്നു. പ്ലസ്‌വണ്ണില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുടെ കൂടെ ഒരു മൈം ചെയ്തിട്ടുണ്ടെങ്കിലും അത് സ്റ്റേജില്‍ കുളമായതിനാല്‍ താന്‍ പിന്നെ അഭിനയത്തിന്റെ വഴിക്കേ പോയിട്ടില്ലെന്നും ശബരീഷ് കൂട്ടിച്ചേര്‍ത്തു.