മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിച്ച വെബ്സീരീസാണ് കരിക്ക്. വളരെ പെട്ടെന്നാണ് ഇവരുടെ ഓരോ വീഡിയോയും ശ്രദ്ധേയമാകുന്നത്. കരിക്കിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ശ്രദ്ധേയമാവുന്നത് സീരീസിലെ ഒരു പ്രധാന അംഗവും ആനന്ദിന്റെ സഹോദരനുമായ ഉണ്ണിയുടെ അഭിമുഖമാണ്. ആനന്ദ് ടീമിനൊപ്പം ചേർന്ന കഥ പറയുകയാണ് ഈ അവസരത്തിൽ.
ലിജോ ജോസ് പല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിൽ ജോയിൻ ചെയ്യാൻ പോകുന്നതിനിടെയാണ് ആനന്ദിനോട് കരിക്കിന്റെ ഭാഗമാകാൻ പറ്റുമോ എന്ന് ചോദിച്ചത്. ഈ മ യൗ അടക്കം മൂന്ന് സിനിമകളിൽ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്ത ശേഷമാണ് ജെല്ലിക്കെട്ടിൽ നിന്നുള്ള ഓഫർ വന്നത്. ആനന്ദ് ഓഫർ വേണ്ടെന്ന് വെച്ച് കരിക്കിനൊപ്പം ചേരുകയായിരുന്നു എന്ന് ഉണ്ണി പറയുന്നു.
ആനന്ദിനെ കണ്ടപ്പോൾ കരിക്ക് ഫൗണ്ടർ നിഖിലാണ് നിന്റെ അനിയനെ അഭിനയിപ്പിക്കാം എന്ന് എന്നോട് പറഞ്ഞത്. എന്നാൽ ആനന്ദിന് എഡിറ്റിങ്ങിനോട് ആയിരുന്നു താല്പര്യം. ഞാൻ നിഖിൽ നോട് പറഞ്ഞു ആനന്ദ അഭിനയിക്കുമോ എന്ന് എനിക്കറിയില്ല കരിക്ക് നല്ല ഭാവിയുള്ള പദ്ധതിയാണ്. അവൻ വന്നാൽ എഡിറ്റിങ്ങും അഭിനയവും നോക്കാം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ തന്നെ ജല്ലിക്കെട്ട് വേണ്ടെന്ന് വെച്ച് കരിക്കിനൊപ്പം പോരാമെന്ന് അവൻ തീരുമാനിച്ചു. ആദ്യമായി അഭിനയിച്ചത് കണ്ണൻ ചാള ഫ്രം കുളു മണാലി എന്ന സ്കെച്ച് വീഡിയോയിലായിരുന്നു. അത് വിജയിച്ചപ്പോൾ അവൻ ഞങ്ങളോടൊപ്പം കൂടി എന്നും ഉണ്ണി പറഞ്ഞു.