കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് സ്‌നേഹ ബാബു. ഹാസ്യവേഷങ്ങൾ വളരെ അനായാസം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വളരെ ചുരുക്കം അഭിനേത്രിമാരാണ് ഉള്ളത്. അവരിൽ ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ് സ്നേഹ. സോഷ്യൽ മീഡിയയിൽ സജീവമായ സ്‌നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടു.
ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സ്നേഹ. താൻ വിവാഹതിയാകുന്നു എന്ന തരത്തിലാണ് താരം പങ്കുവച്ച വാർത്തയെ ആരാധകർ കാണുന്നത്. സാമർത്ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ.
അഖിലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രണയവാർത്ത സ്‌നേഹ സ്ഥിരീകരിച്ചത്. ചിത്രത്തിനു താഴെ കരിക്കിലെ അഭിനേതാക്കളും ആശംസകളറിയിച്ചു. അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ ആശംസ കുറിച്ചു.