കരിക്ക് ആരാധകർക്ക് സർപ്രൈസ് നൽകി അർജുൻ! ഇത് ഒഫീഷ്യൽ എന്ന് താരം!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട ഒന്നാണ് കരിക്ക് എന്ന യൂട്യൂബ്‌ ചാനൽ. ഏതൊരാളെയും അത്ഭുതപ്പെടുത്തുന്ന രീതിയലാണ് കരിക്ക് ടീമിന്റെ വളർച്ച. ഏഴ് മില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സുമായി കരിക്ക് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. കരിക്കിലെ താരങ്ങളായ ജോർജും ലോലനും ഷിബുവും ശംഭുമെല്ലാം ഇതിനോടകം തന്നെ മലയാളികളുടെ പ്രിയതാരങ്ങളായിക്കഴിഞ്ഞു.

ഇപ്പോഴിതാ കരിക്ക് സീരീസിലൂടെ പ്രേക്ഷകരുടെ പ്രീയതാരമായി മാറിയ അർജുൻ രത്തൻ വിവാഹിതനാകുന്നു എന്ന വാർത്തയാണ് ഏറെ ശ്രദ്ധനേടുന്നത്. താരം തന്നെയാണ് തന്റെ വിവാഹവാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇറ്റ്‌സ് ഒഫീഷ്യൽ എന്ന ക്യാപ്ഷനോടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അർജുൻ പങ്കുവച്ചിട്ടുണ്ട്.

എലീന പടിക്കൽ, ആദിൽ ഇബ്രാഹിം, ശ്രിന്ദ, മിഥുൻ മാനുവൽ തോമസ് തുടങ്ങി നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് ആശംസയറിയിച്ചെത്തിയിട്ടുള്ളത്. മാമനോടൊന്നും തോന്നല്ലേ മക്കളെ, ആശാനും പെട്ടാശാനേ തുടങ്ങിയ കമന്റുകളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.

Related posts