വനിതാ ദിനത്തിൽ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചു കരീന !

അന്താരാഷ്ട്ര വനിതാദിനമാണ് അടുത്തിടെ പിറന്ന തന്റെ മകന്റെ ആദ്യ ഫോട്ടോ പങ്കിടുന്നതിനായി കരീന കപൂർ ഖാൻ തിരഞ്ഞെടുത്തത്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ്‌ ചെയ്തത്. ഫോട്ടോയിൽ കുട്ടിയുടെ മുഖം പൂർണ്ണമായും കാണിക്കുന്നില്ലെങ്കിലും ആരാധകരെ സന്തോഷിപ്പിക്കാൻ ഈ പോസ്റ്റിനു കഴിഞ്ഞു. “സ്ത്രീകൾക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും വനിതാദിനാശംസകൾ. ” ദിനാശംസകൾ. താരം തന്റെ പോസ്റ്റിൽ കുറിച്ചു.

കരീനയും സെയ്ഫും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത് ഫെബ്രുവരി 21ന് ആയിരുന്നു. ദമ്പതികൾക്ക് 4 വയസ്സുള്ള ഒരു മകനും കൂടിയുണ്ട്. ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചാണ് കരീന കുഞ്ഞിനെ പ്രസവിച്ചത്. തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് താരദമ്പതികൾ മുൻപേ പോസ്റ്റ്‌ ഇട്ടിരുന്നു. അതിൽ ഇങ്ങനെയാണ് താരം കുറിച്ചത്, “ഞങ്ങളുടെ കുടുംബത്തിൽ ഒരു അംഗം കൂടെ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ”

കരീനയും സെയ്ഫും കുഞ്ഞിനെക്കുറിച്ച് മറ്റു വിവരങ്ങളോ പേരോ വെളിപ്പെടുത്തുന്നതിൽ നിന്ന് മാറിനിൽക്കുകയാണ്. കരീനയുടെയും സെയ്ഫിന്റെയും മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളും അവരെ പലപ്പോഴും സന്ദർശിക്കാറുണ്ട്.

Related posts