സിദ്ദിഖിനെ നായകനാക്കി കണ്ണാടി !

മലയാളസിനിമാ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് സിദ്ധിഖ്. വ്യത്യസ്തമായ വേഷപ്പകർച്ച നടത്തി നമുക്ക് മുന്നിൽ എത്തിയ നടനാണ് അദ്ദേഹം. നായകനായും വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായും ഉള്ള വേഷങ്ങൾ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നായകനായി വീണ്ടും നമുക്ക് മുന്നിൽ എത്തുകയാണ് അദ്ദേഹം. എ ജി രാജൻ സംവിധാനം ചെയ്യുന്ന കണ്ണാടിയിലൂടെയാണ് അദ്ദേഹം വീണ്ടും നായകനാകുന്നത്.

സിദ്ദിഖിന് കരിയർ ബ്രേക്കാവാൻ കണ്ണാടി! കൂടെ പ്രമുഖ താരങ്ങളും

സിനിമയുടെ ചിത്രീകരണം മാർച്ച് 29 ന് ആരംഭിക്കും. നടുവട്ടെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി നടുവട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹമ്മദ് കുട്ടിയാണ് കണ്ണാടിക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. രാഹുല്‍ മാധവ്, സുധീര്‍ കരമന, സായ് കുമാര്‍, മാമുക്കോയ, ശ്രീരാമന്‍, രചന നാരായണന്‍കുട്ടി, അമൃത തുടങ്ങി താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കാനിരിക്കുന്നത് പാലക്കാടാണ്. കണ്ണാടിയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഉത്പല്‍ വി നായരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സക്കീര്‍ ഹുസൈനുമാണ്.

Related posts