ഇപ്പോൾ പ്രഖ്യാപിച്ച ദേശീയ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി തിളങ്ങിയ നടിയാണ് കങ്കണ. താരം കഴിഞ്ഞ ഫെബ്രുവരി 9 ന് തന്റെ ട്വിറ്ററില്‍ ഒരു പ്രസ്താവന കുറിച്ചിരുന്നു. കങ്കണ കുറിച്ചത് തന്റെ അത്ര കഴിവുള്ള ഒരു നടി ഈ പ്രപഞ്ചത്തില്‍ തന്നെയില്ല എന്നായിരുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ ഞാന്‍ ചെയ്യുന്നത്രയും റേഞ്ച് നിലവില്‍ ലോകത്ത് മറ്റൊരു നടിയ്ക്കുമില്ല. മെറില്‍ സ്ട്രീപ്പിനെ പോലെ വ്യത്യസ്ത തലങ്ങളിലുള്ള കഥാപാത്രത്തെ വളരെ അനായാസമായി അഭിനയിക്കാന്‍ എനിക്ക് കഴിയും. അതുപോലെ ആക്ഷനും ഗ്ലാമറും തനിക്ക് ഗാല്‍ ഗോദത്തിനെ പോലെ ചെയ്യാന്‍ സാധിയ്ക്കും എന്നുമായിരുന്നു കങ്കണയുടെ വാക്കുകള്‍.
പക്ഷെ അത് അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. പലരും നടിയുടെ വാക്കുകളെ വ്യാഖ്യാനിച്ചത് സ്വയം പൊക്കി പറയുന്ന കങ്കണയുടെ അഹങ്കാരമായിട്ടാണ്. മോശമായ ഒരു അഭിപ്രായം പോലും കങ്കണയുടെ അഭിനയ മികവിനെ കുറിച്ച് പറയാൻ ഇല്ലെങ്കിലും താരം പറഞ്ഞ വാക്കുകള്‍ വെറുമൊരു അഹങ്കാരം പറച്ചിലിനു പുറമെ സ്വന്തം കഴിവിലുള്ള വിശ്വാസമാണ് എന്ന് പലര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചില്ല. തന്റെ കഴിവുകളിൽ ഉറച്ച് വിശ്വസിക്കുകയും അതില്‍ ആത്മവിശ്വാസവും അഭിമാനവും കൊള്ളുന്ന ഒരു നടിയാണ് കങ്കണ.
ഇതുവരെ കങ്കണ നേടിയിരിയ്ക്കുന്നത് മികച്ച നടിയ്ക്കുള്ള മൂന്ന് പുരസ്‌കാരവും സഹ നടിയ്ക്കുള്ള ഒരു പുരസ്‌കാരവും ഉള്‍പ്പടെ നാല് ദേശീയ പുരസ്‌കാരങ്ങളാണ്. കങ്കണ ഒരു കഥാപാത്രം ലഭിച്ചാൽ അതിൽ ജീവിയ്ക്കുന്ന ഒരു നടിയാണ്. താരം അരങ്ങേറ്റം കുറിച്ചത് ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ്. ഫാഷന്‍ എന്ന ചിത്രത്തിലൂടെ ആദ്യത്തെ ദേശീയ പുരസ്‌കാരം നേടി. തനു വെഡ്‌സ് മനു, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം കാഴ്ചവെച്ചത് പകരം വയ്ക്കാനില്ലാത്ത അഭിനയ മികവ് തന്നെയായിരുന്നു. താരം അറുപത്തിയേഴാമത് ദേശീയ പുരസ്‌കാരോത്സവത്തില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് മണികര്‍ണിക, പങ്ക എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്.