എന്നിട്ടും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.സിനിമ തിരക്കുകൾക്കിടയിലും, കിട്ടുന്ന ഇടവേളകളിൽ കനിഹ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുക. ഇപ്പോൾ താരം, തന്റെ മകനൊപ്പമുള്ള കുടുംബവിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം.
മകനെ അമിതമായി സ്നേഹിക്കുന്ന, അവനൊപ്പം കൂടുതൽ സമയം ചെലവിടാൻ ആഗ്രഹിക്കുന്ന അമ്മയാണ് ഞാൻ. അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നൽകുന്നതിൽ സന്തോഷം കണ്ടെത്തുന്ന അമ്മ. മക്കളെ സമ്മർദ്ദത്തിലാക്കി പഠിപ്പിക്കുന്ന മാതാപിതാക്കളെ എനിക്കറിയാം. അതുകൊണ്ടുതന്നെ ആ വഴിക്കല്ല എന്റെ യാത്ര. മകന് മികച്ചൊരു ബാല്യം നൽകാൻ കഴിയാവുന്നത്ര ശ്രമിക്കുന്നു. ഉറങ്ങാൻ കഥ പറഞ്ഞു കൊടുക്കുന്നു. ഉമ്മ നൽകിയാണ് ഉണർത്തുന്നത്. ഞങ്ങൾക്കിടയിൽ ഞങ്ങൾക്ക് മാത്രമായൊരു കെമിസ്ട്രി ശക്തമാണ്.ഏറ്റവും ഇഷ്ടം ആരോടാണെന്ന് ചോദിക്കുമ്പോൾ അധികം ആലോചിക്കാതെ അമ്മയോടെന്ന് ചിരിച്ചു കൊണ്ട് അവൻ പറയുമ്പോൾ എനിക്കത് അഭിമാനത്തിൻറെ നിമിഷമാണ്. എന്റെ അഭിനയം, സിനിമ, മോഡലിങ് എല്ലാത്തിനും അവൻ കൂട്ടുണ്ട്. എന്റെയും, മകന്റെയും സ്നേഹത്തിന്റെ അടയാളമാണ് വലതുകൈയ്യിലെ ടാറ്റൂ. ജീവിതാവസാനം വരെ അത് എനിക്കൊപ്പമുണ്ടാവും.