മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. ദിവ്യ വെങ്കട്ട സുബ്രഹ്മണ്യം എന്നാൽ നടി മലയാളികൾക്ക് പ്രിയപ്പെട്ട കനിഹയായത് വളരെ പെട്ടെന്നായിരുന്നു. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകപ്രീതി നേടുന്നത്. ഇപ്പോഴിതാ, കനിഹ പങ്കുവച്ച ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. ബോയ് കട്ട് സ്റ്റൈലിലുള്ള മുടിയാണ് ചിത്രത്തിന്റെ പ്രത്യേകത. മുടി മുറിച്ചതല്ലെന്നും ഒരു ചിത്രത്തിനു വേണ്ടിയുള്ള ലുക്ക് ടെസ്റ്റ് ചെയ്തു നോക്കുകയാണെന്നും കനിഹ പറയുന്നു. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു.
ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. മലയാളികൾ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിബിഐ ചിത്രം. സിബിഐ സീരീസിൻ്റെ അഞ്ചാം ഭാഗം ആണിത്. ഒരിടയ്ക്ക് ചിത്രത്തിൻറെ ഷൂട്ട് നിർത്തിവെച്ചിരുന്നു. മമ്മൂട്ടിക്ക് കോവിട് ബാധിച്ചതിനാൽ ആയിരുന്നു അത്. ഇപ്പോഴിതാ ചിത്രത്തിൽ താനും ഉണ്ട് എന്ന് വിശേഷമാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്. ഇതിഹാസതുല്യനായ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കും, കെ മധു സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. സിബിഐ ടീമിൽ ഭാഗമാകുവാൻ കഴിഞ്ഞു. ഇഷ്ടം നടനോടൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാൻ കാത്തിരിക്കുന്നു. താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ. എന്തായാലും ഈ വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram