കനിഹയ്ക്ക് ഇന്ന് 39 ആം പിറന്നാൾ! സന്തൂർ മമ്മിയാണല്ലോ എന്ന് ആരാധകർ!

മലയാളികളുടെ പ്രിയനായികയാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.സിനിമ തിരക്കുകൾക്കിടയിലും, കിട്ടുന്ന ഇടവേളകളിൽ കനിഹ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുക.

Kanika: Exclusive! As a woman, I am enjoying my 30s very much: Kaniha on  celebrating her birthday amid the pandemic | Malayalam Movie News - Times  of India

ഇന്ന് 39-ാം ജന്മദിനം ആഘോഷിക്കുകയാണ് കനിഹ. പ്രായം നാൽപ്പതിനോട് അടുത്തെങ്കിലും ലുക്കിൽ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. സോഷ്യൽ മീഡിയയിൽ വളരെ സജീവ സാന്നിധ്യമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

Kaniha speaks about posting 'no makeup' pictures | Malayalam Movie News -  Times of India

അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ ശരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. പാപ്പന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ കനിഹ ഏതാനും ദിവസം മുൻപ് പങ്കുവച്ചിരുന്നു.

Related posts