മലയാളത്തിൽ നിന്നും മറ്റൊരു ബോളിവുഡ് നടി കൂടി!

മലയാളസിനിമയിൽ നിന്നും ബോളിവുഡിലേക്ക് നടിമാർ അരങ്ങേറ്റം ഇപ്പോൾ സ്ഥിരമാണ്. അസിൻ, വിദ്യ ബാലൻ, മാളവിക, ഇപ്പോൾ ഒടുവിൽ മഞ്ജു വാര്യരും ബോളിവുഡിലേക്ക് ചേക്കേറുവാൻ ഒരുങ്ങുകയാണ്. മഞ്ജുവിന്റെ ബോളിവുഡ് ചിത്രത്തിൽ തമിഴ് നടൻ മാധവനാകും നായകൻ എന്നാണ് സൂചന. ഇപ്പോൾ ഇതാ മലയാളത്തിൽ നിന്ന് മറ്റൊരു നടി കൂടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ കനി കുസൃതിയാണ് ആ താരം. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. ഓക്കേ കമ്പ്യൂട്ടർ എന്ന ചിത്രത്തിലൂടെയാണ് കനി തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. പ്രശസ്ത ബോളിവുഡ് നായിക രാധിക ആപ്തെയോടൊപ്പമാണ് കനി എത്തുന്നത്. രാധിക നായികയായി എത്തുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്നതാണ്. വിജയ് വർമ്മ, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. പൂജ ഷെട്ടി, നീൽ പഗേഡർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലെർ കനി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

Related posts