കല്യാണം കഴിക്കുന്നത് ഇതിനു വേണ്ടി : കനി കുസൃതി

കനി കുസൃതി മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ്. കനി കുസൃതി സാമൂഹിക പ്രവർത്തകനായ മൈത്രേയൻ്റെയും ഡോക്ടർ ജയശ്രീയുടെയും മകളാണ്. ഇവരായിരുന്നു മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കഴിഞ്ഞ കേരള സംസ്ഥാന ഫിലിം അവാർഡിൽ നേടിയത്. ഇവർ ഇത്തരത്തിലുള്ള ഒരു അംഗീകാരം സ്വന്തമാക്കിയത് ബിരിയാണി എന്ന മലയാള ചിത്രത്തിനായിരുന്നു.

താരം അത്ര സജീവമല്ലാത്ത മേഖലയാണ് മലയാള സിനിമ. ഇവർക്ക് പുരസ്കാരം ലഭിച്ചത് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. പുരസ്കാരം എന്തായാലും അർഹിക്കുന്ന കരങ്ങളിലേക്ക് തന്നെയാണ് എത്തിയത് എന്നതിൽ യാതൊരു സംശയവുമില്ല. ബിരിയാണി എന്ന ചിത്രത്തിലെ താരത്തിൻ്റെ പ്രകടനം കാണാൻ ഇപ്പോൾ ഒരു പോലെ കാത്തിരിക്കുകയാണ് എല്ലാ മലയാളികളും.സമൂഹമാധ്യമങ്ങളിലൂടെയായി താരം വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ഇതിൽ മിക്കതും വലിയ രീതിയിൽ വൈറൽ ആകാറുണ്ട്. ചില ചിത്രങ്ങളെല്ലാം ചെറിയ വിവാദങ്ങൾക്ക് കാരണമാകാറുണ്ട്. ഇതൊന്നും കാര്യമായി വകവയ്ക്കുന്നില്ല എന്ന് കനികുസൃതി പറഞ്ഞു. കനികുസൃതി സ്വന്തമായ വ്യക്തിത്വവും കാഴ്ചപ്പാടും ഉള്ള വ്യക്തി തന്നെയാണ്. താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖം വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു.

” കല്യാണം കഴിക്കരുത് എന്നോ കഴിക്കണം എന്നോ ഞാൻ പറയില്ല. പക്ഷെ ചില ഉപകാരങ്ങൾ നമ്മുടെ നാട്ടിൽ കല്യാണം കഴിക്കുന്നത് കൊണ്ട് ഉണ്ട്. സ്വന്തം വീട്ടിലെ സമ്പത്ത് കൈകാര്യം ചെയ്യാൻ ഉള്ള അധികാരം വിവാഹം കഴിക്കാത്ത സ്ത്രീകൾക്ക് ഉണ്ടാവില്ല. എക്കണോമിക് സെക്യൂരിറ്റി ലഭിക്കാറുള്ളത് പൊതുവെ വിവാഹം കഴിഞ്ഞ സ്ത്രീകൾക്കാണ്” എന്നും കനി കുസൃതി പറഞ്ഞു.

Related posts