‘അയ്യേ ലിപ്സ്റ്റിക്കോ ‌?’ ചുവന്ന ചുണ്ടുകൾക്ക് പിന്നിലെ നിലപാടിനെ വ്യക്തമാക്കി കനി കുസൃതി

kani kusruthi

2019 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കഴിഞ്ഞദിവസമാണ്  വിതരണം ചെയ്‌തത്. ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. വേദിയിൽ താൻ എന്തുകൊണ്ട് ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞെത്തിയെന്ന് വിശദീകരിച്ചിക്കുകയാണ് ബിരിയാണി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി. ചുവന്ന ലിപസ്റ്റിക് വെളുത്ത തൊലിയുള്ളവർക്ക് മാത്രമാണ് ചേരുന്നതെന്നുള്ള വ്യര്‍ത്ഥമായ ധാരണകള്‍ക്കെതിരെയുള്ള നിലപാട് കൂടിയാണ് ഗായിക റിഹാനയുടെ ഉടമസ്ഥതയിലുള്ള ഫെന്‍റിബ്യൂട്ടി എന്ന ബ്രാൻഡിലുള്ള ചുവന്ന ലിപ്സ്റ്റിക്ക് താൻ ഉപയോഗിച്ചതെന്ന് കനി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്.

“അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ?” എന്ന മലയാളി ചോദ്യത്തിന് അറിഞ്ഞു കൊണ്ട്‌ തന്നെ ആണു ലോക പ്രശസ്തയായ ‘റിഹാന’ എന്ന സിംഗർ സോങ്ങ് റൈറ്ററുടെ ‘ഫെന്‍റിബ്യുട്ടീ’ ബ്രാൻറിലെ ‘യൂണിവേഴ്സൽ റെഡ്‌ ലിപ്സ്റ്റിക്’‌ ഇട്ട്‌ പോയത്‌. ആ ‘റെഡ്‌ ലിപ്സ്റ്റിക്‌’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർത്ഥമായി അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക എന്ന് കുറിച്ചുകൊണ്ടാണ് താൻ പുരട്ടിയ ലിപ്സിറ്റിക്കിനെ കുറിച്ച് നടി പറഞ്ഞിരിക്കുന്നത്.

 

View this post on Instagram

 

A post shared by Kani.Kusruti (@kantari_kanmani)

ചരിത്രപരമായി, കറുത്ത തൊലിയുള്ള സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പലപ്പോഴും പരിഹസിക്കപ്പെടാറുണ്ടെന്ന് അമേരിക്കൻ റാപ്പറായ റോക്കി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചുവന്ന ലിപ്സ്റ്റിക്ക് ചേരണമെങ്കിൽ വെളുത്ത നിറമുള്ള തൊലിയായിരിക്കണമെന്നൊക്കെ അന്നവര്‍ പറഞ്ഞത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു,

പലപ്പോഴും പരിഹസിക്കപ്പെടുകയും സെക്ഷ്വലെെസ് ചെയ്യപ്പെടുകയും ചെയ്യാറുള്ളവയാണ് കറുത്ത സ്ത്രീകളുടെ ചുണ്ടുകൾ. ആ ചുണ്ടുകല്‍ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതല്ലെന്നും മറച്ചുപിടിക്കേണ്ടതാണെന്നുമൊക്കെയുള്ള ധാരണയാണ് റാപ്പറുടെ പരാമർശം പോലും ധ്വനിപ്പിക്കുന്നത്. നിറത്തിന്‍റെയൊന്നും വേർതിരിവില്ലാതെ എല്ലാ നിറത്തിലുമുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന മേക്കപ്പ് ഉത്പന്നങ്ങൾ വിപണിയിലിറക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പോപ് ഗായികയായ റിഹാന ഫെൻറി ബ്യൂട്ടി ആരംഭിച്ചത്, ആ ബ്രാൻഡാണ് താൻ പുരട്ടിയതെന്നും താരം കുറിച്ചിരിക്കുകയാണ്.

Related posts